വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്; കോട്ടയത്തെ പുതിയ ക്രമീകരണം വിജയത്തിലേക്ക്


കോ​ട്ട​യം: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ കോ​ട്ട​യ​ത്ത് ന​ട​പ്പാ​ക്കി​യ പു​തി​യ ക്ര​മീ​ക​ര​ണം വി​ജ​യ​ത്തി​ലേ​ക്ക്.www.cowin.gov.in പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ടൈം ​സ്ലോ​ട്ടാ​ണ് പോ​ർ​ട്ട​ലി​ൽ​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന​ത്.

വി​വി​ധ സ്ലോ​ട്ടു​ക​ളി​ൽ ബു​ക്കിം​ഗ് ല​ഭി​ച്ച​വ​രെ​ല്ലാം ഒ​രേ സ​മ​യം എ​ത്തു​ന്ന​ത് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഇ​തി​നു പ​ക​രം എ​ത്തേ​ണ്ട കൃ​ത്യ സ​മ​യ​വും ടോ​ക്ക​ണ്‍ ന​ന്പ​രും ഓ​രോ​രു​ത്ത​ർ​ക്കും എ​സ്എം​എ​സ് മു​ഖേ​ന ന​ൽ​കി​യ പു​തി​യ ക്ര​മീ​ക​ര​ണ​മാ​ണ് വി​ജ​യം ക​ണ്ട​ത്.

ഇ​നി മു​ത​ൽ www.cowin. gov.in epw covid19.kerala. gov.in ബു​ക്കിം​ഗ് ന​ട​ത്തു​ന്പോ​ൾ ആ​ദ്യം കേ​ന്ദ്ര​വും ടൈം ​സ്ലോ​ട്ടും അ​നു​വ​ദി​ക്ക​പ്പെ​ട്ട​താ​യു​ള്ള എ​സ്എം​എ​സ് സ​ന്ദേ​ശം ല​ഭി​ക്കും. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തേ​ണ്ട സ​മ​യ​വും ടോ​ക്ക​ണ്‍ ന​ന്പ​രും ഉ​ൾ​പ്പെ​ടു​ന്ന എ​സ്എം​എ​സ് അ​ത​തു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു ത​ന്നെ ല​ഭി​ക്കു​ക.

ഇ​ങ്ങ​നെ ബു​ക്കിം​ഗ് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന എ​സ്എം​എ​സി​ലെ സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തേ​ണ്ട​ത്. പോ​ർ​ട്ട​ലി​ൽ ബു​ക്ക് ചെ​യ്ത​വ​രു​ടെ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ലാ​ത​ല വാ​ക്സി​നേ​ഷ​ൻ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്നും പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന​യാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ൽ പ്രാ​ദേ​ശി​ക​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ട്ട​യം ബേ​ക്ക​ർ സ്കൂ​ളി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തും വി​ജ​യം ക​ണ്ട​തും.

http://www.cowin.gov.in

Related posts

Leave a Comment