റോഡ് മുഴുവൻ പോലീസ്, മദ്യക്കടത്ത് ട്രെയിനിലൂടെ; 25 കു​പ്പി മ​ദ്യ​വു​മാ​യി രണ്ടു ​വി​ദ്യാ​ർ​ഥി​കൾ പിടിയിൽ; പോലീസ് പരിശോധന ശക്തമാക്കുന്നു


കോ​ട്ട​യം: ട്രെ​യി​നി​ൽ മ​ദ്യം ക​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ വ്യാ​പ​ക പ​രി​ശോ​ധ​യു​മാ​യി റെ​യി​ൽ​വേ പോ​ലീ​സ്.
ഇ​ന്ന​ലെ​യും 25 കു​പ്പി മ​ദ്യ​വു​മാ​യി രണ്ടു ​വി​ദ്യാ​ർ​ഥി​ക​ളെ കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പും 18 കു​പ്പി മ​ദ്യം ഐ​ല​ന്‍റ്എ​ക്സ്പ്ര​സി​ൽ നി​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു സം​ഘ​ങ്ങ​ളും മ​ദ്യം എ​ത്തി​ച്ച​തും ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​മാ​ണ്.

കേ​ര​ള​ത്തി​ൽ ലോ​ക് ഡൗ​ണി​നെ​തു​ട​ർ​ന്ന മ​ദ്യം കി​ട്ടാ​താ​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ എ​ത്തി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് മ​ദ്യം എ​ത്തി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു സം​ഘ​ങ്ങ​ളും ബാ​ഗി​നു​ള്ളി​ലാ​ണ് ഒ​ളി​പ്പി​ച്ചാ​ണ് മ​ദ്യം ക​ട​ത്തി​യ​ത്. സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല​രും മ​ദ്യം ക​ട​ത്തു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും പിടികൂടിയത് 375 മി​ല്ലീ ഗ്രാം ​അ​ള​വു​ള്ള 25 കു​പ്പി​ക​ളാ​ണ്.

Related posts

Leave a Comment