വടക്കഞ്ചേരി ദേശീയപാതയിൽ അപകട പരമ്പര; സുരക്ഷ നടപടികൾ സ്വീകരിക്കാതെ അധികൃതർ മൗനം തുടരുന്നു

വ​ട​ക്ക​ഞ്ചേ​രി:​ ദേ​ശീയ പാ​ത ത​ങ്കം ജം​ഗ്ഷ​ന​ടു​ത്ത് മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് അ​പ​ക​ട പ​ര​മ്പ​ര തു​ട​രു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.​

മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​ത്ത ഭാഗത്തു കൂടെയാണ് ഇ​വി​ടെ തൃ​ശൂരി​ലേ​ക്കും പാ​ല​ക്കാ​ടി​ലേ​ക്കും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത്. തൃ​ശൂരി​ല്‍ നി​ന്നും പാ​ല​ക്കാട്ടേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​കെ​ണി​ക​ളി​ല്‍​പ്പെ​ടു​ന്ന​ത്.​

തേ​നി​ടു​ക്ക് മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ മൂ​ന്ന് വ​രി​പ്പാ​ത വ​ഴി വ​രു​ന്ന വാ​ഹ​നങ്ങ​ള്‍ പീ​ടി​ക പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യാ​ല്‍ പി​ന്നെ സ​ര്‍​ക്ക​സ് റോ​ഡ് വ​ഴി വേ​ണം പോകാ​ന്‍ എ​ന്നാ​ല്‍ മു​ന്നോ​ട്ട് മൂ​ന്ന് വ​രി റോ​ഡി​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​നാ ബോ​ര്‍​ഡു​ക​ളും ഇ​വി​ടെ​യി​ല്ല.​

എ​ന്നാ​ല്‍ വാ​ഹ​നങ്ങ​ള്‍ നേ​രെ പോ​യി പ​ണി​പൂ​ര്‍​ത്തി​യാ​കാ​ത്ത മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ച് ത​ക​രും. ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പു​റ​കി​ല്‍ കാ​റി​ടി​ച്ച് കാ​റി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.​

കൊ​ല്ല​ത്തു നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. സ്ഥ​ലം പ​രി​ച​യ​മി​ല്ലാ​ത്ത ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ദു​രി​ത​ത്തി​ലാ​വു​ന്ന​ത്.

Related posts

Leave a Comment