മാ​ര​കാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ച ആ​റം​ഗ​സം​ഘം പി​ടി​യി​ൽ; പോലീസ് പട്രോളിംഗിനിടെ ഇവർ പോലീസ് വലയിൽപ്പെടുകയായിരുന്നു; മോഷണത്തെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ

കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​രി​ൽ മോ​ഷ​ണം ല​ക്ഷ്യ​മി​ട്ട് മാ​ര​കാ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ച ആ​റം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​ന്നൈ ശി​വ (20), പു​തു​ക്കോ​ട്ടെ ദി​നേ​ഷ് കു​മാ​ർ (34), രാ​മ​നാ​ഥ​പു​രം കാ​ർ​ത്തി​ക് (28), മ​ധു​രൈ മ​ണി​ക​ണ്ഠ​ൻ (21), തി​രു​പ്പൂ​ർ ചി​ല​ന്പ​ര​സ​ൻ (30), ദി​ണ്ടി​ക്ക​ൽ രാ​ജ്കു​മാ​ർ (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ണ്ണാ​ദു​രൈ, ഇ​ൻ​സ്പെ​ക്ട​ർ സെ​യ്ത് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഉൗ​ത്തു​കു​ളി റോ​ഡി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നെ എ​സ്ആ​ർ​സി മി​ല്ലി​ന​രി​കേ​യു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബം​ഗ്ലാ​വി​ൽ​നി​ന്നും ക​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

തി​രു​പ്പൂ​രി​ലെ സ​ന്പ​ന്ന​രു​ടെ വീ​ടു​ക​ളി​ൽ​നി​ന്നും മോ​ഷ​ണം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി​ന​ല്കി. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും ക​ത്തി, വാ​ൾ, മു​ള​കു​പൊ​ടി, മു​ഖം​മൂ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു.

Related posts