വാഹന പരിശോധനയ്ക്ക് പിഴയടപ്പിക്കാൻ‌ എസ്ഐക്കാവില്ല; പിഴയടപ്പിക്കണമെങ്കിൽ ട്രാഫിക് ബ്രാഞ്ച് എസ്ഐ വേണം


സി സി സോമൻ
കോ​ട്ട​യം: ഹെ​ൽ​മ​റ്റ് വ​യ്ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന്‍റെ പേ​രി​ൽ പി​ടി​കൂ​ടി നൂ​റോ ആ​യി​ര​മോ പി​ഴ​യ​ട​പ്പി​ക്കാ​ൻ ഇ​നി എ​സ്ഐ​ക്കാ​വി​ല്ല. അ​തി​ന് ട്രാ​ഫി​ക് ബ്രാ​ഞ്ച് എ​സ്ഐ ത​ന്നെ വേ​ണം. പു​തി​യ ഗ​ത​ഗാ​ത നി​യ​മ​ത്തി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി ട്രാ​ഫി​ക് ബ്രാ​ഞ്ച് എ​സ​്ഐ​മാ​രെ നി​യോ​ഗി​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ നി​ർ​ദേ​ശം ന​ല്കി. നി​ല​വി​ൽ എ​സ്ഐ​മാ​രാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മ ലം​ഘ​നം ക​ണ്ടാ​ൽ പി​ഴ​യി​ടു​ന്ന​ത്. ഇ​നി എ​സ്ഐ​ക്ക് പി​ഴ​യി​ടാ​നാ​വി​ല്ല.

ട്രാ​ഫി​ക് ബ്രാ​ഞ്ച് എ​സ്ഐ​ക്കോ അ​തി​നു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ മാ​ത്ര​മേ പി​ഴ​യി​ടാ​ൻ അ​ധി​കാ​ര​മു​ള്ളൂവെ​ന്നാ​ണ് പു​തി​യ ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പു​തി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഒ​രു എ​സ്ഐ​യെ ട്രാ​ഫി​ക് ബ്രാ​ഞ്ച് എ​സ് ഐ ആ​യി നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു.

ഇദ്ദേ​ഹ​ത്തി​നു മാ​ത്ര​മേ ഇ​നി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പി​ഴ​യി​ടാ​ൻ അ​ധി​കാ​ര​മു​ള്ളൂ. ട്രാ​ഫി​ക് ബ്രാ​ഞ്ച് എ​സ്ഐ​ക്കു പു​റ​മേ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മേ ഇ​നി പി​ഴ​യി​ടാ​ൻ അ​ധി​കാ​ര​മു​ള്ളൂ.കോ​ട്ട​യം ജി​ല്ല​യി​ൽ നി​ല​വി​ൽ കോ​ട്ട​യം ടൗ​ണി​ൽ മാ​ത്ര​മാ​ണ് ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റു​ള്ളത്.

ജി​ല്ല​യി​ലെ 31 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ട്രാ​ഫി​ക് എ​സ്ഐ​മാ​രി​ല്ല. അ​തി​നാ​ൽ സ്റ്റേ​ഷ​നി​ൽ നി​ല​വി​ലു​ള്ള ഒ​രു എ​സ് ഐ​യെ ട്രാ​ഫി​ക് ബ്രാ​ഞ്ച് എ​സ്ഐ ആ​യി നി​യോ​ഗി​ക്കും. ഇ​തോ​ടെ ലോ​ആ​ൻ​ഡ് ഓ​ർ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​രു എ​സ്ഐ​യു​ടെ കു​റ​വു​ണ്ടാ​വും. ഇ​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

Related posts