ജ​യ​രാ​ജ​ൻ പാ​വം, ബി​ജെ​പി ബ​ന്ധ​ത്തി​നാ​യി പി​ണ​റാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ഇ.​പി.​ക്ക് ബി​സി​ന​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ഇ.​പി. ജ​യ​രാ​ജ​ന് ബ​സി​ന​സ് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം ആ​വ​ർ​ത്തി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ബി​സി​ന​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ഇ.​പി. ത​ന്നെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​യ​രാ​ജ​ൻ പാ​വ​മാ​ണെ​ന്നും ബി​ജെ​പി ബ​ന്ധ​ത്തി​നാ​യി പി​ണ​റാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

ഭാ​ര്യ​യ്ക്ക് ഓ​ഹ​രി​യു​ണ്ടെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ ത​ന്നെ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. വൈ​ദേ​കം റി​സോ​ർ​ട്ടി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ ചി​ത്രം ആ​രെ​ങ്കി​ലും പ്ര​ച​രി​പ്പി​ച്ചെ​ങ്കി​ൽ കേ​സെ​ടു​ക്കാം. ത​ന്‍റെ പ​ക്ക​ലു​ള്ള ചി​ത്ര​ങ്ങ​ൾ ഒ​റി​ജി​ന​ലാ​ണെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. വൈ​ദേ​കം റി​സോ​ർ​ട്ടി​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​ത് ഈ​ഡി റെ​യ്ഡി​ന് ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment