വൈക്കത്തെ കായലോര ബീച്ചിലും സ​ത്യ​ഗ്ര​ഹ ​സ്മൃ​തി ഉ​ദ്യാ​ന​ത്തി​ലുമെത്തുന്നവരെ ബുദ്ധിമുട്ടിച്ച് മാലിന്യം; ദുർഗന്ധം മൂലം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയെന്ന് നാട്ടുകാർ

വൈ​ക്കം: വൈ​ക്കം കാ​യ​ലോ​ര​ത്ത് കെ​ടി​ഡി​സി മോ​ര്‍​ട്ട​ലി​നും സ​ത്യ​ഗ്ര​ഹ​സ്മൃ​തി ഉ​ദ്യാ​ന​ത്തി​നും മ​ധ്യേ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ന്നു. കാ​യ​ലി​ലേ​ക്കു തു​റ​ക്കു​ന്ന ഓ​ട​യി​ല്‍​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ന​ത്ത തോ​തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളും അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ളി​ല്‍​നി​ന്നും ക​ടു​ത്ത ദു​ര്‍​ഗ​ന്ധ​മാ​ണ് വ​മി​ക്കു​ന്ന​ത്. കാ​യ​ലോ​ര ബീ​ച്ചി​ലും സ​ത്യ​ഗ്ര​ഹ സ്മൃ​തി ഉ​ദ്യാ​ന​ത്തി​ലും കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കു കാ​യ​ലോ​ര​ത്തെ മാലിന്യക്കൂന്പാരം വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ലാ​സ്റ്റി​ക്ക് ഉ​ള്‍​പ്പെടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വി​ടെ​ക്കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

വൈ​ക്ക​ത്ത് വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ തീ​ര​ങ്ങ​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ക​യാ​ണ്. മ​ല്‍​സ്യ സ​മ്പ​ത്തി​ന്‍റെയും കാ​യ​ലി​ന്‍റെയും നാ​ശ​ത്തി​നി​ട​യാ​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment