ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു ! സമ്മാനത്തുകയടക്കം അഞ്ച് ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും…

വിവാദങ്ങള്‍ക്കൊടുവില്‍ ഒഎന്‍വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

മീടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരെ മലയാളം ചലച്ചിത്ര പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

വിമര്‍ശനങ്ങള്‍ കടുത്തതോടെ പുരസ്‌കാരം നല്‍കിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്വറല്‍ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്‌കാരം നിരസിക്കുന്നതായി അറിയിച്ചത്.

ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ തന്നെയും ഒഎന്‍വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു.

പുരസ്‌കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി.

വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച 17 പേരില്‍ ഒരാളായ ഗായിക ചിന്മയി ശ്രീപദ, മലയാള നടിമാരായ റീമ കല്ലിങ്കല്‍, പാര്‍വതി എന്നിവരടക്കം നിരവധി ആളുകളാണ് പുരസ്‌കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

Related posts

Leave a Comment