വാളയാര്‍ പീഡനക്കേസില്‍ കോടതി വിട്ടയച്ച മധുവിനെ ‘പഞ്ഞിക്കിട്ട്’ നാട്ടുകാര്‍; റോഡരികില്‍ അവശനായി കിടന്ന ഇയാളെ ആശുപത്രിയില്‍ എത്തിച്ചത് പോലീസ്

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി സഹോദരിമാർ മരിച്ച സംഭവത്തിൽ കോടതി വെറുതെവിട്ടയാൾക്ക് അജ്ഞാതരുടെ മർദ്ദനം. കേസിൽ പ്രതിയായിരുന്ന മധുവിനാണ് മർദ്ദനമേറ്റത്. റോഡരികിൽ അവശനായി കിടന്ന ഇയാളെ പ്രദേശവാസികളാണ് ആദ്യ കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. ആരാണ് മർദ്ദിച്ചതെന്ന കാര്യത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരീരത്ത് കാര്യമായ മർദ്ദനമേറ്റ പാടുകളുണ്ട്. കേസിൽ കോടതി വെറുതെവിട്ട ശേഷം നാട്ടുകാരിൽ നിന്ന് ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്ന് പോലീസ് വ്യക്തമാക്കി.

Related posts