തലമുറകള്‍ക്ക് അറിവിന്റെ പ്രകാശം പരത്തി… ശതാബ്ദി നിറവില്‍ വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

stmarys

വൈക്കം: തലമുറകള്‍ക്ക് അറിവിന്റെ പ്രകാശം പരത്തി നൂറിന്റെ നിറവില്‍ നില്‍ക്കുന്ന വല്ലകം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, സ്കൂള്‍ വാര്‍ഷികവും സ്മരണിക പ്രകാശനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ടെലിവിഷന്‍ താരം ജെയിന്‍ ചേര്‍ത്തല യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പീറ്റര്‍ കോയിക്കര അധ്യക്ഷത വഹിച്ചു.

വൈക്കം ഫൊറോനാ വികാരി റവ. ഡോ. പോള്‍ ചിറ്റിലപ്പള്ളി ശതാബ്ദി സ്മരണിക പ്രകാശനം ചെയ്തു. തദവസരത്തില്‍, സ്കൂളില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ശ്രീകുമാരിയെയും ചിത്രകലാ അധ്യാപകന്‍ സാജു കുര്യനെയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ശശിധരന്‍, ഡോ. ജോയി വേട്ടംവേലി, സ്മരണിക ചീഫ് എഡിറ്റര്‍ ജാന്‍സി മാത്യു, പിടിഎ പ്രസിഡന്റ് എ.ജെ. സന്തോഷ്, പഞ്ചായത്ത് അംഗം കെ.എസ്. സജീവ്, സ്കൂള്‍ ലീഡര്‍ ഗുരുപ്രിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍, ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ജെയിന്‍ ചേര്‍ത്തലയുടെ കോമഡി ഷോയും കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

Related posts