ആർപ്പോ, ഇർറോ…!  ജലമാമാങ്കത്തിൽ വെന്നിക്കൊടിപാറിക്കാൻ ആർപ്പുവിളികളുമായി ചുണ്ടൻവള്ളങ്ങളുടെ പരിശീലനം തുടങ്ങി

കു​മ​ര​കം: വ​ള്ളം​ക​ളി​യു​ടെ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ആ​രം​ഭി​ച്ച​തോ​ടെ കു​മ​ര​ക​ത്ത് ആ​ർ​പ്പു വി​ളി​ക​ൾ ഉ​യ​ർ​ന്നു. പു​ന്ന​മ​ട​യി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ പാ​യി​പ്പാ​ട​ൻ ചു​ണ്ട​നി​ൽ കു​മ​ര​കം ടൗ​ണ്‍ ബോ​ട്ട് ക്ല​ബ് പ​രി​ശീ​ല​നം തു​ട​ങ്ങി. പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.

കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യേ​ഷ് മോ​ഹ​ൻ പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​സ്. സു​ഗേ​ഷ് ചു​ണ്ട​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. മു​കേ​ഷ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ട്ടി​ക്കാ​ട്ടി​ൽ ര​ജി രാ​ജു​വി​ൽ നി​ന്നും ആ​ദ്യ സം​ഭാ​വ​ന സ​ന്പ​ത്ത് ക​ണി​യാം​പ​റ​ന്പി​ൽ ഏ​റ്റു​വാ​ങ്ങി.

കു​മ​ര​കം എ​സ്ഐ കെ.​ടി.​സ​ന്ദീ​പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. ബി​ന്ദു, കെ.​എം. ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ഷ​ സ​ലി, എ.​വി. തോ​മ​സ്, പാ​യി​പ്പാ​ട​ൻ ചു​ണ്ട​ൻ വ​ള്ള​സ​മി​തി സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts