വ​ന്ദേ​ഭാ​ര​ത്: ടി​ക്ക​റ്റ് നി​ര​ക്കും സ​ർ​വീ​സ് സ​മ​യ​വും ഉ​ട​ൻ അ​റി​യാം; കൂ​ടി​യ​ തുക 2,150രൂ​പ​യായേക്കുമെന്ന് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്കും സ​ർ​വീ​സ് സ​മ​യ​വും സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും. ട്രെ​യി​നി​ന്‍റെ റൂ​ട്ട് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും.​ഇ​ന്ന​ലെ ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം – ക​ണ്ണൂ​ര്‍ യാ​ത്ര​യ്ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​കാ​റി​ല്‍ 2,150 രൂ​പ​യാ​വും ടി​ക്ക​റ്റ് നി​ര​ക്കെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ.

കേ​ര​ള​ത്തി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​തെ​ന്നാ​ണ് സൂ​ച​ന. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള​ള ചെ​യ​ർ​കാ​ർ നി​ര​ക്ക് 1,100 രൂ​പ​യാ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് 297 രൂ​പ​യും.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ലം വ​രെ യാ​ത്ര​ചെ​യ്യാ​ൻ ചെ​യ​ർ​കാ​റി​ന് 297 രൂ​പ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​കാ​റി​ന് 614 രൂ​പ​യും ആ​യി​രി​ക്കും നി​ര​ക്കെ​ന്നാ​ണ് സൂ​ച​ന.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള​ള യാ​ത്ര​യ്ക്ക് ചെ​യ​ർ​കാ​റി​ന് 441 രൂ​പ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​കാ​റി​ന് 911 രൂ​പ​യു​മാ​യി​രി​ക്കും നി​ര​ക്ക്.

തി​രു​വ​ന​ന്ത​പു​രം – എ​റ​ണാ​കു​ളം യാ​ത്ര​യ്ക്ക് 520 രൂ​പ​യും 1070 രൂ​പ​യും തൃ​ശൂ​രി​ലേ​ക്കു​ള​ള നി​ര​ക്ക് യ​ഥാ​ക്ര​മം 617 രൂ​പ​യും 1260 രൂ​പ​യു​മാ​കും, കോ​ഴി​ക്കോ​ട്ടേ​ക്ക് 801 രൂ​പ​യും 1643 രൂ​പ​യും ടി​ക്ക​റ്റ് നി​ര​ക്ക് വ​രു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​നം ഇ​നി​യും വ​രേ​ണ്ട​തു​ണ്ട്.ഈ ​മാ​സം 25 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്രെ​യി​ൻ ട്രെ​യി​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തി​നു​മു​മ്പ് ഒ​രു ട്ര​യ​ല്‍​റ​ണ്‍ കൂ​ടി ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. ഷൊ​ര്‍​ണ്ണൂ​രി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് 110 കി.​മീ വേ​ഗ​ത​യി​ലാ​ണ് വ​ന്ദേ​ഭാ​ര​ത് എ​ത്തി​യ​തെ​ന്ന് ലോ​ക്കോ​പൈ​ല​റ്റ് എം.​എ.​കു​ര്യാ​ക്കോ​സ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment