ഇ​പ്പോ​ഴും ക​ല്യാ​ണ​ങ്ങ​ളി​ല്‍ മു​സ്ലിം സ്ത്രീ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് അ​ടു​ക്ക​ള ഭാ​ഗ​ത്ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നി​ഖി​ല വി​മ​ല്‍…

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. ഇ​പ്പോ​ഴി​താ ക​ണ്ണൂ​രി​ലെ ക​ല്യാ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ഖി​ല​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ത​ന്റെ പു​തി​യ സി​നി​മ​യാ​യ അ​യ​ല്‍​വാ​ശി​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന്റെ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നി​ഖി​ല സം​സാ​രി​ച്ച​ത്.

ത​ന്റെ നാ​ട്ടി​ലെ മു​സ്ലിം ക​ല്യാ​ണ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്നാ​ണ് നി​ഖി​ല പ​റ​ഞ്ഞ​ത്.

അ​തി​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​തെ​ന്നും അ​തി​ന്റെ പി​ന്നി​ലു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്.

താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​നാ​ട്ടി​ലെ ക​ല്യാ​ണ​മെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ദ്യം ഓ​ര്‍​മ്മ വ​രു​ന്ന​ത് ത​ലേ​ന്ന​ത്തെ ചോ​റും മീ​ന്‍​ക​റി​യു​മൊ​ക്കെ​യാ​ണ്. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ മു​സ്ലിം ക​ല്ല്യാ​ണ​ത്തി​നൊ​ക്കെ പോ​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ലൊ​ക്കെ മു​സ്ലിം ക​ല്യാ​ണ​ത്തി​ന് അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് സ്ത്രീ​ക​ളെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​രു​ത്തു​ന്ന​ത്” എ​ന്നാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ചെ​യ്യാ​റു​ള്ള​ത്.

ഈ ​രീ​തി​യ്ക്ക് വ​ലി​യ മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്നും നി​ഖി​ല പ​റ​യു​ന്നു. ആ​ണു​ങ്ങ​ളൊ​ക്കെ പു​റ​ത്ത് നി​ന്നും പെ​ണ്ണു​ങ്ങ​ളൊ​ക്കെ അ​ടു​ക്ക​ള ഭാ​ഗ​ത്തി​രു​ന്നും ക​ഴി​ക്കു​ന്ന രീ​തി​യാ​ണു​ള്ള​തെ​ന്നും താ​രം പ​റ​യു​ന്നു.

അ​തു​പോ​ലെ ആ​ണു​ങ്ങ​ള്‍ പെ​ണ്ണി​ന്റെ വീ​ട്ടി​ല്‍ വ​ന്ന് താ​മ​സി​ക്കു​ന്ന​തും താ​രം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. അ​വ​രെ പു​തി​യാ​പ്ല എ​ന്നാ​ണ് വി​ളി​ക്കാ​റു​ള്ള​ത്.

അ​വ​ര്‍ മ​രി​ക്കു​ന്ന​തു​വ​രെ പു​തി​യാ​പ്ല​മാ​രാ​ണെ​ന്നും നി​ഖി​ല പ​റ​യു​ന്നു. അ​വ​ര്‍ എ​പ്പോ​ള്‍ വ​ന്നാ​ലും ഭ​യ​ങ്ക​ര​മാ​യി​ട്ട് സ​ല്‍​ക്ക​രി​ക്കു​ക​യൊ​ക്കെ വേ​ണ​മെ​ന്നാ​ണെ​ന്നും താ​രം പ​റ​യു​ന്നു.

മ​രി​ച്ചാ​ല്‍ പോ​ലും പു​തി​യാ​പ്ല മ​രി​ച്ചെ​ന്നാ​ണ് പ​റ​യു​ക. ഇ​തൊ​ക്കെ​യാ​ണ് നാ​ട്ടി​ലെ ക​ല്യാ​ണ​മെ​ന്ന് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് ഓ​ര്‍​മ്മ വ​രു​ന്ന​തെ​ന്നും നി​ഖി​ല പ​റ​യു​ന്നു.

Related posts

Leave a Comment