വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ള​ക്കു​ട്ടി ദേ​ഹ​ത്ത് വീ​ണ് റി​ട്ടയേർഡ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ന് ദാരുണാന്ത്യം

ജ​യ്പു​ർ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കാ​ള​ക്കു​ട്ടി ദേ​ഹ​ത്തു​പ​തി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. റി​ട്ട. റെ​യി​ൽവേ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ദ​യാ​ൽ ശ​ർ​മ​യാ​ണ് (82) മ​രി​ച്ച​ത്.

രാ​ജ​സ്ഥാ​നി​ലെ  അ​ൽ​വാ​റി​ലെ ആ​ര​വ​ലി വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. ശി​വ ദ​യാ​ൽ ശ​ർ​മ, കാ​ള​ക്കു​ട്ടി​യെ ട്രെ​യി​ൻ ത​ട്ടി​യ സ്ഥ​ല​ത്തു​നി​ന്നും 30 മീ​റ്റ​ർ അ​ക​ലെ​യാ​ണ് നി​ന്നി​രു​ന്ന​ത്.

ട്രെ​യി​ൻ ഇ​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​ള​ക്കു​ട്ടി​യു​ടെ ശ​രീ​ര​ഭാ​ഗം തെ​റി​ച്ച് ശി​വ​ദ​യാ​ൽ ശ​ർ​മ​യു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ശി​വ​ദ​യാ​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കാ​ള​ക്കു​ട്ടി​യും ച​ത്തു.

ഡ​ൽ​ഹി-​ജ​യ്പൂ​ർ-​അ​ജ്മീ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ട്രെ​യി​ൻ‌ യാ​ത്ര തു​ട​ർ​ന്നു.

Related posts

Leave a Comment