റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധം; ഇ​ന്ത്യ​ക്കാ​രെ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി; ഏ​ഴി​ട​ത്ത് സി​ബി​ഐ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തി​ൽ പോ​രാ​ടു​ന്ന​തി​നാ​യി ഇ​ന്ത്യ​ക്കാ​രെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി​യ​താ​യി സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. യു​വാ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന മ​നു​ഷ്യ​ക്ക​ട​ത്ത് ശൃം​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ട​പ​ടി തു​ട​ങ്ങി. ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം, മും​ബൈ, അം​ബാ​ല, ച​ണ്ഡി​ഗ​ഡ്, മ​ധു​രൈ, ചെ​ന്നൈ എ​ന്നീ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ തെ​ര​ച്ചി​ൽ ന​ട​ത്തി.

ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​മേ​ഖ​ല​യി​ലേ​ക്ക് യു​വാ​ക്ക​ളെ നി​യ​മി​ക്കു​ക​യോ അ​യ​യ്‌​ക്കു​ക​യോ ചെ​യ്‌​തു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​വി​ധ ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കു​മെ​തി​രേ സി​ബി​ഐ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തു​വ​രെ, യു​വാ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച 35 സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഇ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ലാ​പ്‌​ടോ​പ്പു​ക​ൾ, മൊ​ബൈ​ലു​ക​ൾ, ഡെ​സ്‌​ക്‌​ടോ​പ്പു​ക​ൾ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​ക​ര​ണ​ങ്ങ​ളും 50 ല​ക്ഷം രൂ​പ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​ച്ചെ​ടു​ത്തു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​താ​നും പേ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ത​ട്ടി​പ്പി​ന് ഇ​ര​യാ​യി റ​ഷ്യ​ൻ സൈ​ന്യ​ത്തി​നൊ​പ്പം ചേ​രാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. യു​ക്രൈ​നു​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന യു​ദ്ധ​ത്തി​ലാ​ണ് 30 കാ​ര​നാ​യ മു​ഹ​മ്മ​ദ് അ​സ്ഫാ​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

Related posts

Leave a Comment