പത്രപ്രവർത്തകയോ, അതോ പിആർഡിയിൽ നിന്നോ;  മ​ന്ത്രി​യെ ഞെ​ട്ടി​ച്ച് ‘ വ​നി​ത ഫോ​ട്ടോ​ഗ്രാ​ഫ​റുടെ മറുപടിയിങ്ങനെ..

മു​ക്കം: ക്ഷീ​ര ന​ഗ​രം പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ താ​ര​മാ​യ​ത് വ​നി​ത “ഫോ​ട്ടോ​ഗ്രാ​ഫ​ർ ‘. സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​യും ഭോ​പ്പാ​ലി​ൽ ഡി​സൈ​നി​ങ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ പി.​സി. സു​മി​നാ​ണ് മു​ക്കം മാ​മ്പ​റ്റ​യി​ൽ ധ​ന​മ​ന്ത്രി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞ് താ​ര​മാ​യ​ത്. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പു​ൽ​ത്ത​ണ്ട് ന​ട്ട് തീ​റ്റ​പ്പു​ൽ​കൃ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​രു​മ്പോ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ നി​ന്ന് ത​ന്‍റെ എ​സ്എ​ൽ​ആ​ർ കാ​മ​റ​യി​ൽ മ​ന്ത്രി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സു​മി​ൻ.

ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ന്ത്രി സു​മി​നി​നെ അ​ടു​ത്ത് വി​ളി​ച്ച് ചോ​ദി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ, അ​തോ പി​ആ​ർ​ഡി വ​കു​പ്പി​ൽ നി​ന്നോ?. “ര​ണ്ടു​മ​ല്ല.. ഞാ​ൻ സ​ഖാ​വി​ന്‍റെ ചി​ത്രം പ​ക​ർ​ത്താ​നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ട് വ​ന്ന​താ​ണ് ‘. സു​മി​ന്‍റെ മ​റു​പ​ടി കേ​ട്ട് മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പു​ഞ്ചി​രി​ച്ചു.

സു​മി​നി​നോ​ട് അ​ൽ​പ്പം കു​ശ​ലം പ​റ​ഞ്ഞ മ​ന്ത്രി ഉ​ദ്ഘാ​ട​ന വേ​ദി​യി​ലേ​ക്ക് മ​ട​ങ്ങി. വേ​ദി​യി​ൽ മ​ന്ത്രി സം​സാ​രി​ക്കു​മ്പോ​ൾ, ഒ​രു ക​ണ്ണു ചി​മ്മി കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ നോ​ക്കു​ന്ന സു​മി​നി​യി​ലാ​യി​രു​ന്നു സ​ദ​സി​ന്‍റെ ശ്ര​ദ്ധ. അ​പ്പോ​ഴും മ​ന്ത്രി​യു​ടെ പു​ഞ്ചി​രി​ക്കു​ന്ന മു​ഖം പ​ക​ർ​ത്താ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു സു​മി​ൻ. എ​സ്എ​ഫ്ഐ തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഈ “​ഫോ​ട്ടോ ഗ്രാ​ഫ​ർ’

Related posts