S/o പു​തു​ഇ​സ്‌ലാം എ​ന്ന് പ​ഞ്ചാ​യ​ത്ത്;  അ​ല്ല, ആ​ലി പാ​ത്തു​വി​ന്‍റെ  മ​ക​നാ​ണെ​ന്ന് ഉ​സൈ​ൻ; മുക്കത്തു നടന്ന സംഭവം ഇങ്ങനെ…

മു​ക്കം: “ഉ​സൈ​ൻ തോ​ട്ട​ത്തി​ൽ s/o പു​തു ഇ​സ്‌ലാം’ എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു വ​ന്ന ക​ത്തു ക​ണ്ട് ഉ​സൈ​ൻ മാ​ത്ര​മ​ല്ല, പോ​സ്റ്റ്മാ​ൻ ഉ​ൾ​പ്പെ​ടെ അ​മ്പ​ര​ന്നു പോ​യ​ത് സ്വാ​ഭാ​വി​കം. കു​മാ​ര​നെ​ല്ലൂ​ർ ത​ട​പ്പ​റ​മ്പി​ൽ ആ​ലി പാ​ത്തു​വി​ന്‍റെ മ​ക​ൻ ഉ​സൈ​ന് സ​ങ്ക​ട​വും പ്ര​തി​ഷേ​ധ​വും അ​ട​ക്കാ​നാ​വു​ന്നി​ല്ല.

“അ​വ​രെ​ന്നെ അ​പ​മാ​നി​ച്ചി​ത​ല്ലേ. ഇ​താ, ഇ​താ​ണെ​ന്‍റെ മേ​ൽ​വി​ലാ​സം… ഉ​സൈ​ൻ തോ​ട്ട​ത്തി​ൽ, ആ​ലി പാ​ത്തു​വി​ന്‍റെ മ​ക​ൻ, ത​ട​പ്പ​റ​മ്പ് ,കു​മാ​ര​നെ​ല്ലൂ​ർ, മു​ക്കം.കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് എ​വി​ട​ന്നാ​ണ് പു​തു ഇ​സ്‌ലാമി​ന്‍റെ മ​ക​ൻ’ എ​ന്നു കി​ട്ടി​യ​ത്? ആ​ധാ​ർ കാ​ർ​ഡും തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മെ​ല്ലാം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഉ​സൈ​ൻ ചോ​ദി​ക്കു​ന്നു.

ത​ട​പ്പ​റ​മ്പ് നാ​ലു സെ​ന്‍റ് കോ​ള​നി​യി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​ലാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ് ഇ​സ്‌ലാം മ​തം സ്വീ​ക​രി​ച്ച ഉ​സൈ​നെ പു​തു ഇ​സ്‌ലാംമി​ന്‍റെ മ​ക​നാ​ക്കി മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ൽ നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ച്ചു. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യി ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റേ​യും വേ​ർ​തി​രി​വു​ണ്ടാ​ക്കി അ​പ​മാ​നി​ച്ച​ത് നി​സാ​ര കാ​ര്യ​മ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Related posts