ക്രൂരമായി കൊലചെയ്യപ്പെട്ട് ഒരു കുഴയിൽ അടുക്കിയ നിലയിൽ കണ്ടപ്പെട്ട  നാലംഗകുടുംബത്തിന്‍റെ അന്ത്യവിശ്രവും ഒരു കുഴിയിൽ തന്നെ

തൊ​ടു​പു​ഴ: ക്രൂ​ര​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട നാ​ലം​ഗ​കു​ടും​ബ​ത്തി​ന് ഒ​രു കു​ഴി​യി​ൽ അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി. മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ, ഭാ​ര്യ സു​ശീ​ല, മ​ക​ൾ ആ​ർ​ഷ, മ​ക​ൻ അ​ർ​ജു​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ ഒ​രു കു​ഴി​യി​ൽ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്ത്യ​യാ​ത്ര​യൊ​രു​ക്കി​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് മു​ണ്ട​ൻ​മു​ടി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രെ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ഴി​യ്ക്കു സ​മീ​പ​ത്തു ത​ന്നെ​യാ​ണ് നാ​ലു പേ​രെ​യും അ​ട​ക്കു​ന്ന​തി​നാ​യു​ള്ള വ​ലി​യ കു​ഴി ത​യാ​റാ​ക്കി​യ​ത്. കൃ​ഷ്ണ​ന്‍റെ ജേ​ഷ്ഠ സ​ഹോ​ദ​ര​ൻ യ​ജ്ഞേ​ശ​ൻ അ​ന്ത്യ ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

Related posts