കള്ളവാറ്റ് കണ്ടാൽ നിങ്ങൾക്കും വിളിച്ചറിയാക്കാം; ഓണത്തിന് എക്സൈസ് വക സ്പെഷൽ പരിശോധന; കൺട്രോൾ റൂം തുറന്നു

കോ​ട്ട​യം: ഓ​ണം എ​ത്തു​ന്ന​തോ​ടെ എ​ക്സൈ​സ് വ​കു​പ്പ് സ്പെ​ഷ​ൽ ഡ്രൈ​വ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ നി​ർ​മാ​ണ​വും സ്പി​രി​റ്റ് ശേ​ഖ​രി​ക്ക​ലും മ​യ​ക്ക്മ​രു​ന്ന് വി​പ​ണ​ന​വും മു​ന്നി​ൽ ക​ണ്ടാ​ണ് പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

പോ​ലീ​സ്, ഫോ​റ​സ്റ്റ്, റെ​യി​ൽ​വേ പോ​ലീ​സ്, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കു ചേ​രും. കോ​ട്ട​യം എ​ക്സൈ​സ് ഡി​വി​ഷ​നാ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള​ള​ള പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കു​വാ​നു​ള​ള സം​വി​ധാ​ന​മു​ണ്ട്.

ജി​ല്ല​യി​ലെ വൈ​ക്കം, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, പൊ​ൻ​കു​ന്നം, പാ​ലാ സ​ർ​ക്കി​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം ത​ട​യു​ന്ന​തി​നാ​യി വ​ന മേ​ഖ​ല​യി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും കാ​യ​ൽ മേ​ഖ​ല​ക​ളി​ലും തു​രു​ത്തു​ക​ളി​ലും അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യ​ന്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും.

ക​ള​ളു​ഷാ​പ്പു​ക​ൾ, ബാ​റു​ക​ൾ, ബി​യ​ർ പാ​ർ​ല​റു​ക​ൾ, ബീ​വ​റേ​ജ​സ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഷോ​പ്പു​ക​ളും നി​ര​ന്ത​രം പ​രി​ശോ​ധി​ക്കും. മ​ദ്യ​ത്തി​ന്‍റെ സാ​ന്പി​ളു​ക​ൾ ദി​വ​സ​വും ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് കെ​മി​ക്ക​ൽ ലാ​ബി​ൽ അ​യ​ച്ച് രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തും. സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ ലാ​ബു​ക​ൾ ക​ള​ളു​ഷാ​പ്പു​ക​ളി​ൽ നി​ന്നും സാ​ന്പി​ളെ​ടു​ത്ത് നേ​രി​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

ബീ​വ​റേ​ജ​സ് വെ​യ​ർ ഹൗ​സി​ലും മ​ദ്യ​ഷോ​പ്പു​ക​ളി​ലും മ​ദ്യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ലെ കു​റി​പ്പ​ടി ഇ​ല്ലാ​തെ ല​ഹ​രി​യു​ണ്ടാ​ക്കു​ന്ന മ​രു​ന്നു​ക​ളും, ഗു​ളി​ക​ക​ളും വി​ൽ​ക്കു​ന്നി​ല്ല, ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തു​വാ​ൻ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ പ​രി​ശോ​ധി​ക്കും.

ക​ള​ളു​ഷാ​പ്പു​ക​ളി​ലും ബാ​ർ, ബി​യ​ർ പാ​ർ​ല​റു​ക​ളി​ലും മ​ദ്യ​ത്തോ​ടൊ​പ്പം വി​ള​ന്പു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​ക​ളി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നും, സ്പി​രി​റ്റും വ്യാ​ജ​മ​ദ്യ​വും വാ​ഹ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ത്തു​ന്നി​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തും.

പു​ത്ത​ൻ​കാ​യ​ൽ, ചീ​പ്പു​ങ്ക​ൽ, ക​രി​മ​ഠം, വെ​ട്ടി​കാ​ട്, മ​ല​രി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് കാ​യ​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. മു​ൻ​കാ​ല സ്പി​രി​റ്റ്, വ്യാ​ജ​മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് പ്ര​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. അ​ന​ധി​കൃ​ത മ​ദ്യ​മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണം, വി​ല്പ​ന, സൂ​ക്ഷി​പ്പ്, ക​ട​ത്തി​ക്കൊ​ണ്ടു​പോ​ക​ൽ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ടു​ത്തു​ള​ള എ​ക്സൈ​സ് ഓ​ഫീ​സി​ൽ അ​റി​യി​ക്കാം.

എക്സൈസ് കൺട്രോൾ റൂം നന്പറുകൾ
എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് ആ​ൻ​ഡ്എ​ക്സൈ​സ്ക​ണ്‍​ട്രോ​ൾ​റൂം -0481 -2562211 (ടോ​ൾ ഫ്രി ​ന​ന്പ​ർ -18004252818).
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, കോ​ട്ട​യം -0481 2583091 9400069508.
എ​ക്സൈ​സ് സ​ർ​ക്കി​ൾ
ഓ​ഫീ​സ്, ച​ങ്ങ​നാ​ശ്ശേ​രി – 04812422741,9400069509
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, പൊ​ൻ​കു​ന്നം – 04828221412,9400069510
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, പാ​ലാ -04822212235, 9400069511
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ്,വൈ​ക്കം-04829231592,9400069512
എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് കോ​ട്ട​യം – 04812583801,9400069506
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ,കോ​ട്ട​യം – 9496002865

Related posts