വ​ര​ല​ക്ഷ്മി പു​തി​യപ്ര​ണ​യ​ത്തി​ൽ?ഇരുവരുടേയും യാത്ര ഒന്നിച്ച്; വരൻ ആരെന്ന് കണ്ടോ!


തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ പു​തി​യൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​ധി​കം വൈ​കാ​തെ വി​വാ​ഹി​ത​യാ​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ. വി​ജ​യ് ടി​വി​യി​ലെ ഒ​രു സെ​ലി​ബ്രി​റ്റി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാർത്തകളാണു പുറത്തുവരുന്നത്.

എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹം കു​ടും​ബാം​ഗ​ങ്ങ​ള്‍ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മാ​ത്ര​മ​ല്ല വ​ര​ല​ക്ഷ്മി​യു​ടെ വ​ര​നെ ചു​റ്റി​പ്പ​റ്റി​യും ചി​ല വി​വ​ര​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ക​യാ​ണ്.

വി​ജ​യ് ടി​വി​യി​ലെ കു​ക്ക് വി​ത്ത് കോ​മാ​ളി എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ സ​ന്തോ​ഷ് പ്ര​താ​പാ​ണ് വ​ര​ന്‍. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പ്ര​താ​പ് വ​ര​ല​ക്ഷ്മി​യോ​ടൊ​പ്പം എ​നൈ​ത് കൊ​ണ്ടാ​ല്‍ പാ​വം എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടി​ംഗിനി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​പ്പോ​ള്‍ താ​ര​ങ്ങ​ള്‍ ഒ​രു​മി​ച്ചാ​ണ് യാ​ത്ര​ക​ളെ​ന്നും എ​വി​ടെ പോ​യാ​ലും ഒ​രു​മി​ച്ചാ​യി​രി​ക്കു​മെ​ന്നും പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു.

Varalakshmi Sarathkumar on working in AR Murugadoss' Sarkar: 'The character  will be one of the best in my career'-Entertainment News , Firstpost

ഇ​ത് കൂ​ടാ​തെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞാ​ലും കാ​ത്തുനി​ന്ന് വ​ര​ല​ക്ഷ്മി​യെ കൂ​ട്ടിക്കൊണ്ട് പോ​കുന്നതും ഗോ​സി​പ്പു​ക​ള്‍​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​ബ​ന്ധം തീ​ര്‍​ച്ച​യാ​യും വി​വാ​ഹ​ത്തി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രും ക​രു​തു​ന്ന​ത്. നി​ല​വി​ല്‍ വ​ര​ല​ക്ഷ്മി​ക്ക് 38 വ​യ​സാ​യി. അ​തു​കൊ​ണ്ട് മ​ക​ളു​ടെ വി​വാ​ഹം വൈ​കാ​തെ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നു ന​ട​ൻ ശ​ര​ത്കു​മാ​റും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്.

വ​ര​ല​ക്ഷ്മി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്ന​തി​നാ​ല്‍ കാ​ര്യ​ങ്ങ​ളൊ​ക്കെ വി​ചാ​രി​ച്ച​തുപോ​ലെ ന​ട​ന്നേ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തെ ന​ട​ൻ വി​ശാ​ലു​മാ​യി വ​ര​ല​ക്ഷ്മി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഈ ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ശാ​ലു​മാ​യി​ട്ടു​ള്ള പ്ര​ണ​യ​പ​രാ​ജ​യം വ​ര​ല​ക്ഷ്മി​യു​ടെ ജീ​വി​ത​ത്തെ വ​ല്ലാ​തെ ബാ​ധി​ച്ചു എ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു.

Varalakshmi tests negative for Covid, heads to Chennai for film promotion -  MixIndia

വി​വാ​ഹ​മെ​ന്ന സ​ങ്ക​ല്‍​പ്പ​ത്തോ​ടുപോ​ലും ന​ടി അ​തൃ​പ്തി കാ​ണി​ച്ച​തി​ന് കാ​ര​ണം വി​ശാ​ലാ​ണെ​ന്നും പ്ര​ച​രി​ച്ചി​രു​ന്നു.ശ​ര​ത്കു​മാ​റി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ജ​നി​ച്ച മ​ക​ളാ​യ വ​ര​ല​ക്ഷ്മി പി​താ​വി​ന്‍റെ പാ​ത​യി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

2012 മു​ത​ല്‍ അ​ഭി​ന​യ രം​ഗ​ത്തു​ള്ള താ​ര​പു​ത്രി ആ​ദ്യം വി​ല്ല​ത്തി വേ​ഷ​ങ്ങ​ളി​ലും പി​ന്നീ​ട് പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളും വ​ള​രെ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച്‌ തു​ട​ങ്ങി.

പി​ന്നീ​ട് നാ​യി​ക​യാ​യി കൈ​നി​റ​യെ സി​നി​മ​ക​ളാ​ണ് വ​ര​ല​ക്ഷ്മി​യെ തേ​ടി എ​ത്തി​യ​ത്. 2023ൽ ​ഇ​തി​ന​കം അ​ഞ്ചോ​ളം സി​നി​മ​ക​ളാ​ണ് ന​ടി​യു​ടേ​താ​യി പു​റ​ത്ത് വ​ന്ന​ത്.

തെ​ലു​ങ്കി​ല്‍ മൂ​ന്ന് ഹി​റ്റ് ചി​ത്ര​ങ്ങ​ളും ര​ണ്ടെ​ണ്ണം ത​മി​ഴി​ലു​മാ​ണ്. ഇ​നി തെ​ലു​ങ്കി​ലൊ​രു​ക്കു​ന്ന ഹ​നു​മാ​ന്‍ എ​ന്ന ചി​ത്ര​മാ​ണ് വ​ര​ല​ക്ഷ്മി​യു​ടേ​താ​യി ഉ​ട​ന്‍ പു​റ​ത്തു വ​രാ​നി​രി​ക്കു​ന്ന സി​നി​മ.

Related posts

Leave a Comment