വ​ര​ല​ക്ഷ്മി പു​തി​യപ്ര​ണ​യ​ത്തി​ൽ?ഇരുവരുടേയും യാത്ര ഒന്നിച്ച്; വരൻ ആരെന്ന് കണ്ടോ!

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ പു​തി​യൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും അ​ധി​കം വൈ​കാ​തെ വി​വാ​ഹി​ത​യാ​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ. വി​ജ​യ് ടി​വി​യി​ലെ ഒ​രു സെ​ലി​ബ്രി​റ്റി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാർത്തകളാണു പുറത്തുവരുന്നത്. എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹം കു​ടും​ബാം​ഗ​ങ്ങ​ള്‍ത​ന്നെ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മാ​ത്ര​മ​ല്ല വ​ര​ല​ക്ഷ്മി​യു​ടെ വ​ര​നെ ചു​റ്റി​പ്പ​റ്റി​യും ചി​ല വി​വ​ര​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ക​യാ​ണ്. വി​ജ​യ് ടി​വി​യി​ലെ കു​ക്ക് വി​ത്ത് കോ​മാ​ളി എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ സ​ന്തോ​ഷ് പ്ര​താ​പാ​ണ് വ​ര​ന്‍. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള പ്ര​താ​പ് വ​ര​ല​ക്ഷ്മി​യോ​ടൊ​പ്പം എ​നൈ​ത് കൊ​ണ്ടാ​ല്‍ പാ​വം എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​സി​നി​മ​യു​ടെ ഷൂ​ട്ടി​ംഗിനി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​പ്പോ​ള്‍ താ​ര​ങ്ങ​ള്‍ ഒ​രു​മി​ച്ചാ​ണ് യാ​ത്ര​ക​ളെ​ന്നും എ​വി​ടെ പോ​യാ​ലും ഒ​രു​മി​ച്ചാ​യി​രി​ക്കു​മെ​ന്നും പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു. ഇ​ത് കൂ​ടാ​തെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞാ​ലും കാ​ത്തുനി​ന്ന് വ​ര​ല​ക്ഷ്മി​യെ കൂ​ട്ടിക്കൊണ്ട് പോ​കുന്നതും ഗോ​സി​പ്പു​ക​ള്‍​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​ബ​ന്ധം തീ​ര്‍​ച്ച​യാ​യും വി​വാ​ഹ​ത്തി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രും ക​രു​തു​ന്ന​ത്. നി​ല​വി​ല്‍ വ​ര​ല​ക്ഷ്മി​ക്ക് 38 വ​യ​സാ​യി.…

Read More

സൂപ്പര്‍താരത്തിന്റെ മകള്‍ക്കു പോലും രക്ഷയില്ല പിന്നെയാ…തനിക്ക് സിനിമാക്കാരില്‍ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് വരലക്ഷ്മി ശരത് കുമാര്‍…

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് തമിഴ്‌സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളും തമിഴിലെ മുന്‍നിര അഭിനേത്രിയുമായ വരലക്ഷ്മിയാണ്. വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരമെന്നു പറഞ്ഞു പുറകെ വരുന്നവരുടെ മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന് പറയുകയാണ് വരലക്ഷ്മി. ” സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളായിട്ടു കൂടി സിനിമാക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നു. ചലച്ചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തില്‍ നിന്നായിട്ടു പോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാല്‍ നിരവധി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. ഇവരുടെയെല്ലാം ഫോണ്‍ റെക്കോര്‍ഡ് കൈവശമുണ്ട്. മാറ്റി നിര്‍ത്തപ്പെട്ടാലും തന്റെ നിലപാടില്‍ മാറ്റമില്ല. ഇപ്പോള്‍ തന്നെ 29 സിനിമകളുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. അതില്‍ 25 സിനിമ ഇറങ്ങി കഴിഞ്ഞു. ഇത്തരത്തില്‍…

Read More

എന്‍റെ അമ്മ രാധിക ശരത്കുമാറല്ല! ശരത്കുമാറിന്‍റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറി,തെളിവുമുണ്ട്; വെട്ടിത്തുറന്നുപറഞ്ഞ്‌ വരലക്ഷ്മി

വില്ലത്തി പരിവേഷത്തിലൂടെയെത്തി മലയാളികളുടെ മനസിൽ ഇടം നേടിയ വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. അച്ഛന്‍റെ രണ്ടാം ഭാര്യയെ ആന്‍റിയെന്നു വിളിക്കുന്നതിനെതിരേയുള്ള വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ സംസാരമാകുന്നത്. എന്‍റെ അമ്മ രാധിക ശരത്കുമാറല്ല. അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും താരം പറയുന്നു. അച്ഛനും ആന്‍റിയും നല്ലരീതിയിലാണ് കുടുംബ ജീവിതം നയിക്കുന്നത്. രാധികയുടെ മകൾ റ‍യാന് ശരത്കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറ‍യുന്നു. ഛായ ദേവിയാണ് ശരത്കുമാറിന്‍റെ ആദ്യ ഭാര്യ. ഈ ദമ്പതികൾക്ക് വരലക്ഷ്മി ശരത്കുമാർ, പൂജ ശരത്കുമാർ എന്നിങ്ങനെ രണ്ട് മക്കളാണ ഉള്ളത്. 2001ൽ ശരത്കുമാറുമായി രാധികയുടെ മൂന്നാം വിവാഹമാണ് നടന്നത്. വിവാഹിതയാകുമ്പോൾ രാധികയ്ക്ക് റയാൻ എന്നൊരു മകൻ ഉണ്ടായിരുന്നു. പിന്നീട് ഇവർക്ക് രാഹുൽ എന്നൊരു മകൻ കൂടി പിറന്നു. ശരത്കുമാറിന്‍റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. പലതിനും തെളിവായി തന്‍റെ കൈയിൽ ഫോൺ റെക്കോഡുകൾ ഉണ്ടെന്നും…

Read More

വിശാലിന്റെയും വരലക്ഷ്മിയുടെയും വിവാഹം ഉടന്‍; വിശാല്‍ സ്വന്തമാക്കാനൊരുങ്ങുന്നത് തന്റെ നമ്പര്‍ വണ്‍ ശത്രുവിന്റെ മകളെ…

  തമിഴ് നടന്‍ വിശാലും നടി വരലക്ഷ്മി ശരത്കുമാറും ഉടന്‍ വിവാഹിതരാവുമെന്ന് വാര്‍ത്ത. ഇന്‍ഡസ്ട്രിയില്‍ വിശാലിന്റെ ഒന്നാം നമ്പര്‍ ശത്രുവായ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം തന്റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നും വിശാല്‍ പറഞ്ഞു. വധുവിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍ വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ വധു വരലക്ഷ്മി ആയിരിക്കുമെന്ന് തമിഴ് സിനിമാ ലോകത്തിന് സംശയമില്ല. തമിഴ് സിനിമാ ലോകത്ത് വിശാല്‍-ശരത് കുമാര്‍ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെതിരെ ശരത് കുമാര്‍ അഴിമതി…

Read More

ഹോട്ടല്‍ റൂമും ഭക്ഷണവും ഇഷ്ടപ്പെട്ടില്ല, വരലക്ഷ്മിക്ക് നിര്‍മാതാക്കളില്‍ നിന്ന് മോശം അനുഭവമുണ്ടായി, ജയറാം ചിത്രത്തില്‍ നിന്ന് നടി പിന്‍മാറിയതിനു പിന്നിലെ നാണക്കേടുകള്‍ സംവിധായകന്‍ വെളിപ്പെടുത്തുന്നു

അടുത്തിടെയാണ് ജയറാം ചിത്രമായ ആകാശമിഠായില്‍ നിന്ന് തമിഴ് നടി വരലക്ഷ്മി പിന്‍മാറിയത്. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് നടിയുടെ പിന്മാറ്റത്തിലെന്ന് തുടക്കത്തിലെ കേട്ടിരുന്നു. എന്നാല്‍ പിന്നീട് വരലക്ഷ്മിയോ ജയറാമോ ഇക്കാര്യത്തില്‍ കാര്യമായ തുറന്നുപറച്ചിലൊന്നും നടത്തിയതുമില്ല. സംവിധായകനായ സമുദ്രക്കനിയും വിശദീകരണം നല്കാന്‍ തയാറായില്ല. ഇപ്പോഴിതാ വെളിപ്പെടുത്തലുമായി സമുദ്രക്കനി തന്നെ രംഗത്തെത്തിയിരിക്കുന്നു. നടിക്ക് നിര്‍മാതാക്കളില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് അദേഹം പറയുന്നത്. സഹിക്കാന്‍ പറ്റാത്തതിലധികം മോശം അവഹേളനം ഉണ്ടായതോടെയാണ് നടി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ഇപ്പോള്‍ സമുദ്രക്കനിയും സൂചിപ്പിക്കുന്നത്. ഹോട്ടലിലെ താമസവും ഭക്ഷണവും മോശമെന്നും വേറെ താമസം ഒരുക്കണമെന്നും പറഞ്ഞ നടിയോടെ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചാണ് ചിലര്‍ പ്രതികരിച്ചതെന്ന് സംവിധായകന്‍ പറഞ്ഞതോടെ കടുത്ത അവഹേളനമാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. തെറിയഭിഷേകം നടത്തിയാണ് ചിലര്‍ പ്രതികരിച്ചതെന്ന നിലയിലേക്ക് കാര്യങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്യുന്നു. സമുദ്രക്കനിയുടെ വാക്കുകള്‍: ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി ഹോട്ടലില്‍ താമസസൗകര്യം നിര്‍മാതാക്കള്‍ ഒരുക്കിയിരുന്നു.…

Read More

ഷൂട്ടിംഗിനിടെ ജയറാം ചിത്രത്തില്‍ നിന്നും വരലക്ഷ്മി ഇറങ്ങിപ്പോയി, നിര്‍മാതാക്കള്‍ അപമര്യാദയായി പെരുമാറിയെന്ന് നടി, വരലക്ഷ്മിയെ മാറ്റിയെന്ന് നിര്‍മാതാവ്, ഒന്നും മിണ്ടാതെ ജയറാം

കസബ’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ വരലക്ഷ്മി തന്‍റെ രണ്ടാം മലയാള ചിത്രത്തിന്‍റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. തമിഴ് താരം സമുദ്രക്കനി സംവിധാനം ചെയ്യുന്ന “ആകാശ മിഠായി’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുമാണ് വരലക്ഷ്മി ഇറങ്ങിപ്പോയത്. നിര്‍മാതാക്കളുടെ ആണ്‍പ്രമാണിത്വത്തില്‍ പ്രതിഷേധിച്ചാണ് തന്റെ ഇറങ്ങിപ്പോക്കെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കണമെന്നും വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു. അതേസമയം വിഷയത്തില്‍ നായകനായ ജയറാം പ്രതികരിച്ചിട്ടില്ല. തന്റെ തീരുമാനത്തിന് ഒപ്പം നിന്ന സംവിധായകന്‍ സമുദ്രക്കനിക്കും നായകന്‍ ജയറാമിനും വരലക്ഷ്മി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്നും ഞാന്‍ പിന്മാറുന്നു. സിനിമയുടെ നിര്‍മാതാക്കളുമായി യോജിച്ച് പോകാനാകില്ല. അവര്‍ പറഞ്ഞ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആണ്‍മേധാവിത്വം കാണിക്കുന്ന ആളുകള്‍ക്കൊപ്പവും പെരുമാറാന്‍ അറിയില്ലാത്ത നിര്‍മാതാക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എന്റെ തീരുമാനത്തെ പിന്തുണച്ച ജയറാം സാറിനും സമുദ്രക്കനി സാറിനും നന്ദി-വരലക്ഷ്മി പറഞ്ഞു. അതേസമയം മറ്റൊരു…

Read More