അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..! വി.എൻ വാസവൻ ഫോ​ണ്‍​ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണം; ചെയ്തത് ശരിയാ യില്ലെന്ന് പാർട്ടി വിലയിരുത്തൽ

VASAVANകോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം  കെ.​അ​നി​ൽ​കു​മാ​റി​ന്‍റെ ഫോ​ണ്‍​ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​ചെ​യ്തു.     എ​ന്നാ​ൽ, വി.​എ​ൻ. വാ​സ​വ​നെ ശാ​സി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി അ​റി​യി​ച്ചു. വാ​സ​വ​നെ​തി​രേ ഒ​രു അ​ച്ച​ട​ക്ക​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​അ​നി​ൽ​കു​മാ​റി​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ൾ പാ​ർ​ട്ടി അ​റി​യാ​തെ വാ​സ​വ​ൻ ശേ​ഖ​രി​ച്ചു​വെ​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ അ​നു​മ​തി​യോ​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.
ക​ഴി​ഞ്ഞ ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ പ്ലീ​നം റി​പ്പോ​ർ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ട​നാ ച​ർ​ച്ച​ക്കാ​യി ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​ത്. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​സി. ജോ​സ​ഫൈ​ൻ, വൈ​ക്കം വി​ശ്വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ജെ. തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച ന​ട​ന്ന​ത്.

Related posts