ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ വി​പ​ണി ല​ക്ഷ്യ​മാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന  വാറ്റുചാരായവുമായി യുവാവ് പോലീസ് പിടിയിൽ

ക​ടു​ത്തു​രു​ത്തി: നാ​ലു ലി​റ്റ​ർ വാ​റ്റു ചാ​രാ​യ​വും ചാ​രാ​യം വാ​റ്റാ​നു​ള്ള വാ​ഷു​മാ​യി ഒ​രാ​ളെ ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി. ക​ടു​ത്തു​രു​ത്തി വി​ല്ലേ​ജി​ൽ പൂ​ഴി​ക്കോ​ൽ മ​ടു​ക്ക​ക്കുഴി സി​ജു​മോ​ൻ ലൂ​ക്കോ​സി​നെ (38) യാ​ണ് പി​ടി​കൂ​ടി​യ​ത്. ക്രി​സ്മ​സ് – ന്യൂ ​ഇ​യ​ർ വി​പ​ണി ല​ക്ഷ്യ​മാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലു ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും 160 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​യാ​ളു​ടെ വീ​ട്ടി​ൽനി​ന്ന് പി​ടി​കൂ​ടി. പ്ര​തി​യെ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു.

റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വൈ ചെ​റി​യാ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ബു, ഹ​രീ​ഷ് ച​ന്ദ്ര​ൻ , ബാ​ല​ച​ന്ദ്ര​ൻ, മേ​ഘ​നാ​ഥ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, അ​ജ​യ​ൻ, സി​ദ്ധാ​ർ​ഥ് , വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ചി​ത്ര , സു​മി​തമോ​ൾ, ഡ്രൈ​വ​ർ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts