വാവാ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി ! പാമ്പിനെ പിടികൂടിയത് വീടിന്റെ അടിത്തറ പൊളിച്ച്…

ചങ്ങനാശേരി: വീട്ടുമുറ്റത്തു കണ്ട മൂര്‍ഖന്‍ പാന്പിനെ വാവാ സുരേഷ് പിടികൂടി. പെരുന്പനച്ചി, മുല്ലശ്ശേരി താന്നിമൂട്ടില്‍ രഞ്ചിത്തിന്റെ (കുട്ടച്ചന്‍) വീട്ടില്‍ നിന്നാണ് ഇന്നലെ രാത്രി 7.30നു പാന്പിനെ പിടികൂടിയത്.


അടുക്കള വശത്ത് രജ്ഞിത്തിന്റെ ഭാര്യയാണ് പാന്പിനെ കണ്ടത്. പാന്പ് ആദ്യം മണ്ണു നിറച്ചിരിക്കുന്ന കൊട്ടയുടെ അടിയിലേക്കും വീടിന്റെ അടിത്തറയിലേക്കും കയറിപ്പോയി.

ഇതോടെയാണ് വീട്ടുകാര്‍ വാവാ സുരേഷിനെ വിളിച്ചു വരുത്തിയത്. വാവാ സുരേഷ് എത്തി അടിത്തറയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം പന്പ് ചെയ്താണ് പാന്പിനെ പിടികൂടിയത്.

Related posts

Leave a Comment