അ​ത് സാ​റ് തീ​രു​മാ​നി​ച്ചോ​ളു..! സ്‌​നേ​ഹി​ത​രി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​യ​ര്‍​ന്ന് വ​ന്ന ആ​വ​ശ്യം; വാ​വാ സു​രേ​ഷി​ന് സി​പി​എം വീ​ട് നി​ർ​മി​ച്ച് ന​ൽ​കും

കോ​ട്ട​യം: വാ​വാ സു​രേ​ഷി​ന് സി​പി​എം വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സി​പി​എം നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ഭ​യം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യാ​ണ് വീ​ട് നി​ര്‍​മി​ക്കു​ന്ന​ത്.

സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്‌​നേ​ഹി​ത​രി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​യ​ര്‍​ന്ന് വ​ന്ന ആ​വ​ശ്യം ഒ​രു വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​ക​ണം എ​ന്ന​താ​യി​രു​ന്നു.

ഇ​തി​ന് മു​ന്‍​പ് പ​ല​രും ഈ ​നി​ര്‍​ദേ​ശം മ​ന്നോ​ട്ട് വ​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം സ്‌​നേ​ഹ​പൂ​ര്‍​വം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഞാ​ന്‍ ഇ​ക്കാ​ര്യം സു​രേ​ഷി​നോ​ട് സം​സാ​രി​ച്ച​പ്പോ​ള്‍ അ​ത് സാ​റ് തീ​രു​മാ​നി​ച്ചോ​ളു എ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​തെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും സേ​വ​ന​രം​ഗ​ത്ത് മാ​തൃ​ക​യാ​യി നി​ന്ന പ്ര​സ്ഥ​ന​മാ​ണ് അ​ഭ​യം.

അ​ഭ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍ സു​രേ​ഷി​ന്‍റെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള നാ​ട്ടി​ലെ ഭൂ​മി​യി​ലാ​ണ് വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കു​ക​യെ​ന്നും വാ​സ​വ​ൻ അ​റി​യി​ച്ചു.

Related posts

Leave a Comment