ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയല്‍ക്കിളികള്‍! കീഴാറ്റൂര്‍ വയല്‍ അളന്നെടുക്കാന്‍ അധികൃതര്‍ എത്തി; ആത്മഹത്യാ ഭീഷണി മുഴക്കി വയല്‍ക്കിളി പ്രവര്‍ത്തകര്‍; കീഴാറ്റൂരില്‍ സംഘര്‍ഷാവസ്ഥ

ത​ളി​പ്പ​റ​ന്പ്: കീ​ഴാ​റ്റൂ​ർ വ​യ​ൽ അ​ള​ന്നെ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ എ​ത്താ​നി​രി​ക്കെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി വ​യ​ൽ​ക്കി​ളി​ക​ൾ. ഇ​ന്നു രാ​വി​ലെ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ അ​ള​ന്നെ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ൽ പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വ​യ​ലി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് സം​ഘം വ​യ​ൽ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. കീ​ഴാ​റ്റൂ​ർ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​ന്നു​രാ​വി​ലെ 7.30 ഓ​ടെ വ​യ​ൽ​ക്കി​ളി​ക​ൾ കീ​ഴാ​റ്റൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ഷ് കീ​ഴാ​റ്റൂ​ർ, ജാ​ന​കി​യ​മ്മ, സി. ​മ​നോ​ഹ​ര​ൻ, ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​യ​ൽ​കാ​വ​ൽ​പു​ര​യി​ലെ​ത്തി​യ​ത്. കൈ​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​ക​ളു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്.

തു​ട​ർ​ന്ന് വ​യ​ലി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ​ർ തീ​യി​ടു​ക​യാ​യി​രു​ന്നു. 8.30 ഓ​ടെ ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, എ​സ്എ​ച്ച്ഒ പി.​കെ. സു​ധാ​ക​ര​ൻ, എ​സ്ഐ വി​നു മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സ​മ​ര​സ​മി​തി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ ജാ​ന​കി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ കൈ​യി​ലു​ള്ള പെ​ട്രോ​ൾ ദേ​ഹ​ത്തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ലം അ​ള​ക്കാ​ൻ ആ​ളു​ക​ൾ വ​ന്നാ​ൽ തീ ​കൊ​ളു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കീ​ഴാ​റ്റൂ​ർ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലാ​യി. സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി​പേ​ർ വ​യ​ലി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു.

ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ദ്യം ച​ർ​ച്ച​യ്ക്ക് വ​ന്നെ​ങ്കി​ലും വ​യ​ൽ​ക്കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ർ കൈ​യി​ലി​രു​ന്ന ലൈ​റ്റ​ർ ക​ത്തി​ച്ച് കാ​ണി​ച്ചു. ഇ​തോ​ടു​കൂ​ടി പോ​ലീ​സ് പി​ൻ​മാ​റി.

സ്ഥ​ലം അ​ള​ക്കു​ന്ന​വ​രോ ഫ​യ​ർ​ഫോ​ഴ്സോ സ്ഥ​ല​ത്തെ​ത്തി​യാ​ൽ തീ​യി​ലേ​ക്ക് ചാ​ടു​മെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. പോ​ലീ​സു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണ്. കീ​ഴാ​റ്റൂ​രി​ന് സ​മീ​പ​ത്തു​ള്ള കൂ​വോ​ട് ഭാ​ഗ​ത്തെ വ​യ​ലു​ക​ൾ ഇ​പ്പോ​ൾ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​ള​ക്കു​ക​യാ​ണ്. സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ല്ക്കു​ന്ന കീ​ഴാ​റ്റൂ​രി​ൽ മ​ഫ്തി​യി​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ കൂ​ട്ടി​യി​ട്ട വൈ​ക്കോ​ലു​ക​ളി​ൽ വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ തീ​യി​ടു​ന്നു​ണ്ട്.

എ​ന്തു വി​ല​കൊ​ടു​ത്തും അ​ള​വ് ന​ട​ത്തു​ന്ന​തു ത​ട​യു​മെ​ന്ന് വ​യ​ല്‍​ക്കി​ളി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ഭൂ​വു​ട​മ​ക​ളു​ടെ സ​മ്മ​ത​പ​ത്രം കി​ട്ടി​ക്ക​ഴി​ഞ്ഞ​തി​നാ​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന‌ു ത​ട​സ​മി​ല്ലെ​ന്ന് സി​പി​എ​മ്മും പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ എ​ന്തും സം​ഭ​വി​ക്കാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കീ​ഴാ​റ്റൂ​ര്‍ ഗ്രാ​മം. പു​റ​ത്തു​നി​ന്ന് കീ​ഴാ​റ്റൂ​രി​ലെ​ത്തു​ന്ന​വ​രെ വ​ഴി​യി​ല്‍ ത​ട​യാ​ന്‍ പോ​ലീ​സി​ന് ഉ​ന്ന​ത​ത​ല നി​ര്‍​ദേ​ശം ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

Related posts