സ​ജി ചെ​റി​യാൻ രാ​ജി​ വയ്ക്കണം; സ​ജി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നു മ​റു​പ​ടി​യി​ല്ല, സ്പീ​ക്ക​ർ അ​തി​ന് കൂ​ട്ടു​നി​ന്നുവെന്ന് വി.​ഡി. സ​തീ​ശ​ൻ

 

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച സാം​സ്കാ​രി​ക-​ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും മ​റു​ട​പ​ടി​യി​ല്ലെ​ന്നും ഇ​തി​ന് സ്പീ​ക്ക​ർ കൂ​ട്ടു​നി​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും കീ​ഴ് വ​ഴ​ക്ക​ങ്ങ​ൾ​ക്കും എ​തി​രാ​യാ​ണ് നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ ശൂ​ന്യ​വേ​ള റ​ദ്ദാ​ക്കി​യ​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

മ​ന്ത്രി ഭ​ര​ണ​ഘ​ട​ന​യെ​യും ശി​ൽ​പ്പി​ക​ളെ​യും അ​പ​മാ​നി​ച്ച സം​ഭ​വം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ന് മ​റു​പ​ടി പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും ഒ​ളി​ച്ചോ​ടു​ന്ന കാ​ഴ്ച​യാ​ണ് സ​ഭ​യി​ൽ ക​ണ്ട​ത്. മ​നഃ​പൂ​ർ​വ​മാ​യി ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ സീ​റ്റി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന് പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു​​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത് ആ​ദ്യ​മാ​യ​ല്ല. വെ​ളി​യി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങാ​തി​രു​ന്നി​ട്ടും ആ​ദ്യ​മാ​യാ​ണ് ചോ​ദ്യോ​ത്ത​ര​വേ​ള​യും ശൂ​ന്യ​വേ​ള​യും മ​റ്റു ന​ട​പ​ടി ക്ര​മ​ങ്ങ​ളും സ്പീ​ക്ക​ർ റ​ദ്ദാ​ക്കി​യ​ത്.

ഇ​തി​ൽ​നി​ന്നും വ​ള​രെ വ്യ​ക്ത​മാ​ണ് കാ​ര്യ​ങ്ങ​ൾ. ത​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന, നാ​ട് ഉ​ന്ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും മ​റു​പ​ടി​യി​ല്ല.സ​ജി ചെ​റി​യാ​ന്‍റെ രാ​ജി​യി​ൽ കു​റ​ഞ്ഞൊ​ന്നും ഇ​ല്ലെ​ന്നും സ​തീ​ശ​ൻ ആ​വ​ർ​ത്തി​ച്ചു.

Related posts

Leave a Comment