ഒരുവെടിക്ക് രണ്ട് പക്ഷി..!  അ​ന​ധി​കൃ​ത ക്വാ​റി​യി​ൽ നടത്തിയ പരിശോധനയിൽ  വെ​ടി​മ​രു​ന്ന് ശേഖരം; രക്ഷപ്പെട്ട് വീട്ടിലൊളിച്ചയാളെ പ്രതിയെ  പിടിക്കാൻ ചെന്ന പോലീസിന് കിട്ടിയതാവട്ടെ മാൻ കൊമ്പും  

നെന്മാറ: അ​ന​ധി​കൃ​ത ക്വാ​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ടി​മ​രു​ന്ന് പി​ടി​കൂ​ടി. പോ​ത്തു​ണ്ടി മാ​ങ്ങാ​മ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യി​ൽ നി​ന്നാ​ണ് വെ​ടി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കെ​തി​രെ കേ​സ്സെ​ടു​ത്തു.
നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി. പോ​ത്തു​ണ്ടി തേ​വ​ർ​മ​ണി ദേ​വ​ൻ(35) കു​ട്ട​പ്പ​ൻ(51) ആ​ന​മ​ല സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ൻ(32) ധ​ർ​മ്മ​രാ​ജ്(43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക്വാ​റി ന​ട​ത്തു​ന്ന ജോ​സി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.

പ​രി​ശോ​ധ​ന​യി​ൽ 87 ജ​ലാ​റ്റി​ൻ​സ്റ്റി​ക്കും, 87 ഡി​റ്റ​നേ​റ്റ​റും, 100 മീ​റ്റ​ർ ഫ്യൂ​സ് വ​യ​റും, പാ​റ​പൊ​ട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കം​പ്ര​സ്സ​റും പി​ടി​കൂ​ടി. ഈ ​സ​മ​യം ക​രി​ങ്ക​ൽ ക​യ​റ്റി നി​ൽ​ക്കു​ന്ന ടി​പ്പ​ർ ലോ​റി​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​തി​നി​ടെ ടി​പ്പ​ർ ലോ​റി​യി​ലെ ഡ്രൈ​വ​ർ ഓ​ടി അ​ടു​ത്തു​ള്ള വീ​ട്ടി​ലൊ​ളി​ച്ചു. ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​ളി​പ്പി​ച്ചു​വെ​ച്ച മൂ​ന്ന് മാ​ൻ​കൊ​ന്പു​ക​ൾ പി​ടി​കൂ​ടി​യ​ത്.

വീ​ട്ടി​ന​ക​ത്ത് ക​ട്ടി​ലി​ന്‍റെ അ​ടി​യി​ലാ​ണ് മാ​ൻ കൊ​ന്പു​ക​ൾ സൂ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ങ്ങാ​മ​ട ച​ന്ദ്ര​ന്‍റെ മ​ക​ൻ മോ​ഹ​ൻ​ദാ​സ് (42) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെന്മാറ സി.​ഐ. ടി.​എ​ൻ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​ഐ. രാ​ജീ​വ​ൻ.​എ​ൻ.​എ​സ്., എ.​എ​സ്.​ഐ. ഭാ​സി, പോ​ലീ​സു​കാ​രാ​യ സു​ൽ​ത്താ​ൻ, ക​ലാ​ധ​ര​ൻ, അ​ൻ​സാ​രി, ഇ​സ്മാ​യി​ൽ, രാ​ജ​ൻ, സ​തീ​ശ​ൻ, ബാ​ബു. തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related posts