കോട്ടയത്ത്‌  മ​ഴ​യും കാ​റ്റും തു​ട​രു​ന്നു;  കു​മ​ര​ക​ത്ത് ഒ​രു വീ​ടു കൂ​ടി  നി​ലം​പൊ​ത്തി; ആർക്കും അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് വീട്ടുകാർ

കു​മ​ര​കം: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നെ​ങ്കി​ലും കാ​റ്റും മ​ഴ​യും തു​ട​രു​ന്ന​തി​നാ​ൽ ജ​നം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​മ​ര​കം പ​ള്ളി​ച്ചി​റ​യ്ക്കു സ​മീ​പം ത​ച്ചാ​റ​തോ​പ്പി​ൽ ഒ​രു വീ​ടു​കൂ​ടി ത​ക​ർ​ന്നു. 16 -ാം ​വാ​ർ​ഡി​ൽ മ​ന്നാ​കു​ടം ബി​ജു​മോ​ൻ ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് രാ​ത്രി 10-ന് ​കു​ടും​ബാ​ംഗ​ങ്ങ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ ത​ക​ർ​ന്നു വീ​ണ​ത്.

ഇ​വ​ർ കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ഭാ​ഗം ത​ക​ർ​ന്നു വീ​ഴാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ട്ട​മ്മ ജെ​സി​യും മ​ക്ക​ളാ​യ ജീ​തു മോ​ളും ബി​ബി​നും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ അടുത്ത മുറിയാണ് ത​ക​ർ​ന്നു വീ​ണ​ത്.

Related posts