പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം; ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം: സ​മ​രം ചെ​യ്യു​ന്ന പി​ജി ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് താ​ക്കീ​തു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്ക​രു​തെ​ന്നും ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ നി​യ​മ​ന ന​ട​പ​ടി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​ജി അ​ലോ​ട്ട്‌​മെ​ന്‍റ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.​അ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. ഡോ​ക്ട​ര്‍​മാ​രോ​ട് ഹോ​സ്റ്റ​ല്‍ ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശം ല​ഭി​ച്ച​യു​ട​ന്‍ തി​രു​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഡോ​ക്ടേ​ഴ്‌​സി​ന്‍റെ ജോ​ലി ഭാ​രം കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ്. സ്റ്റൈ​പ്പ​ന്‍റ് വ​ര്‍​ധ​ന​വ് ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ സ​മ​രം തു​ട​രു​മെ​ന്ന് പി​ജി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്ന് സ​മ​രം തു​ട​രു​ന്ന ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​ര സേ​വ​നം നി​ർ​ത്തു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജൂ​നി​യ​ർ റ​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പി​ജി ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment