സാന്നിധ്യം മാത്രം! അധ്യക്ഷ പദവി നല്‍കിയില്ല; പ്രസംഗത്തില്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ പ്രതിഷേധമറിയിച്ച് എംഎല്‍എ ഇറങ്ങിപ്പോയി

veenaപത്തനംതിട്ട: മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കേരളോത്സവം ഉദ്ഘാടന ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ വീണാ ജോര്‍ജ് എംഎല്‍എ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോയി. കാര്യ പരിപാടിയില്‍ എംഎല്‍എയെ ഉള്‍പ്പെടുത്തിയത് സാന്നിധ്യം എന്ന നിലയിലാണ്.

ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് അധ്യക്ഷത വഹിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായ കേരളോത്സവത്തിന്റെ അധ്യക്ഷ പദവി പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എയാണ് വഹിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി വീണാ ജോര്‍ജ് തന്റെ പ്രസംഗം ചുരുക്കി ആശംസ നേര്‍ന്ന് വേദി വിടുകയായിരുന്നു.

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം നടത്തുന്നത്. ആശംസ പ്രസംഗകയായിട്ടാണ് എംഎല്‍എയെ വേദിയില്‍ സ്വാഗതം ചെയ്തത്. അധ്യക്ഷനും ഉദ്ഘാടകനും പിന്നാലെ പ്രസംഗിച്ച വീണാ ജോര്‍ജ് പ്രസംഗം അവസാനിപ്പിച്ചത് പ്രതിഷേധമറിയിച്ചുകൊണ്ടാണ്. പ്രോട്ടോക്കോളിനെയും സ്പീക്കറുടെ റൂളിംഗിനെയും ഓര്‍മിപ്പിച്ച എംഎല്‍എ തന്നെ അവഗണിച്ചത് അബദ്ധം സംഭവിച്ചതായി കണക്കാക്കാനാകില്ലെന്നും പറഞ്ഞു. ഇത് ബോധപൂര്‍വമാണെന്നു താന്‍ കരുതുന്നു. ഇനി മറ്റൊരു പരിപാടിയിലും ഇതാവര്‍ത്തിക്കാന്‍ പാടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Related posts