ദു​രി​ത​മ​ഴ: ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ത്ര​നാ​ശം; മൂ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു

കേ​ച്ചേ​രി: ദു​രി​തം തീ​ർ​ത്തു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി തി​മി​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ൽ ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​വ​ത്ര​നാ​ശം. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ൾ ത​ക​ർ​ന്നു. ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ ആ​രം​ഭി​ച്ചു. കേ​ച്ചേ​രി ഗ​വ. എ​ൽ​പി സ്കൂ​ൾ, ചൂ​ണ്ട​ൽ ഗ​വ. യു.​പി സ്കൂ​ൾ, പാ​റ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ക്യാ​ന്പ് ആ​രം​ഭി​ച്ച​ത്.

തിരുവില്വാമല മേഖലയിൽ
തി​രു​വി​ല്വാ​മ​ല: ഗാ​യ​ത്രി​പു​ഴ​യും ഭാ​ര​ത​പ്പു​ഴ​യും സം​ഗ​മി​ക്കു​ന്ന കൂ​ട്ടി​ൽ​മു​ക്കി​നു സ​മീ​പം കു​ത്താ​ന്പു​ള്ളി പ​ന്പ് ഹൗ​സി​ൽ വെ​ള്ളം ക​യ​റി. മേ​ഖ​ല​യി​ൽ ജ​ല​വി​ത​ര​ണ​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ചേ​ല​ക്ക​ര ഗ​വ. സ്കൂ​ളി​ൽ ദു​രി​താ​ശ്വാ​സ​ക്യാ​ന്പ് തു​റ​ന്നു. പ​ഴ​യ​ന്നൂ​രി​ൽ ഏ​ഴ് കു​ടും​ബ​ങ്ങ​ളെ ഐ​ടി​ഐ​യി​ൽ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ചേ​ല​ക്ക​ര ടൗ​ണി​ലെ പ​ള്ളി​ക​ൾ, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ വെ​ള്ള​ത്തി​ലാ​ണ്.

പു​ന്ന​യൂ​ർ​ക്കു​ളം മേഖലയിൽ
വ​ട​ക്കേ​ക്കാ​ട്, പു​ന്ന​യൂ​ർ​ക്കു​ളം, പു​ന്ന​യൂ​ർ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യ വെ​ള്ള​ക്കെ​ട്ട്200 വീ​ട്ടു​കാ​രെ മാ​റ്റി സ്ഥാ​പി​ച്ചു. ഗു​രു​വാ​യൂ​ർ പൊ​ന്നാ​നി, ആ​ൽ​ത്ത​റ – കു​ന്നം​കു​ളം റൂ​ട്ടി​ലും ഗ​താ​ഗ​തം നി​ല​ച്ചു. വൈ​ല​ത്തൂ​ർ – നാ​യ​ര​ങ്ങാ​ടി സെ​ന്‍റ​റി​ൽ ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി.

Related posts