അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ..! ബിഡിജെ എസിനെ പ്രതിസന്ധിയിലാക്കി വെള്ളാപ്പള്ളി മലപ്പുറത്തെത്തി മടങ്ങി; തന്‍റെ പ്രവർത്തകർ അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യും

vellapallyമലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ പ്രതിസന്ധിയിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉപതെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന മലപ്പുറത്തെത്തിയ വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്‍റെ പരിപാടിയിൽമാത്രം പങ്കെടുത്തു മടങ്ങി. എൻഡിഎ സ്ഥാനാർഥി എൻ.ശ്രീപ്രകാശിനായി വോട്ടു ചോദിക്കാൻ തയാറാകാതിരുന്ന വെള്ളാപ്പള്ളി, തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തില്ല.

ബിജെപി സഖ്യകക്ഷിയാണ് ബിഡിജെഎസ്.മലപ്പുറത്ത് പ്രവർത്തകർ അവരുടെ ഇഷ്ടത്തിനു വോട്ടു ചെയ്യുമെന്നും മലപ്പുറത്തെ ജയസാധ്യതകളെ കുറിച്ച് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

Related posts