മ​ദ്യം ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു; വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 700 കേ​സ് മ​ദ്യം

കോ​ഴി​ക്കോ​ട്: ബിവ​റേ​ജസ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മ​ദ്യ​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഇ​രി​ങ്ങാ​ട​ൻ​പ​ള്ളി​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി കൃ​ഷ്ണ​ൻ ആ​ണ് മ​രി​ച്ച​ത്. മ​ദ്യ​വു​മാ​യി വ​ന്ന ലോ​റി കാ​റു​മാ​യി ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം. കാ​ർ യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൈ​സു​രു​വി​ൽ​നി​ന്ന് ബി​യ​റു​മാ​യി എ​റ​ണ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ദ്യ​ക്കു​പ്പി​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ള്ളി​മാ​ടു​കു​ന്ന് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ പ​ണി​പെ​ട്ടാ​ണ് മ​റി​ഞ്ഞ ലോ​റി​യി​ൽ​നി​ന്ന് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 700 കേ​സ് മ​ദ്യ​മാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ത് ഇ​വി​ടെ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍​ആ​രം​ഭി​ച്ചു.

Related posts

Leave a Comment