എ​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ച്ചു! മുസ്‌‌ലിം-ക്രൈസ്തവരെ ഉദ്ധരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നുവെന്ന് വെള്ളാപ്പള്ളി

ചേ​ർ​ത്ത​ല: മു​സ്ലിം- ക്രൈ​സ്ത​വ​രെ ഉ​ദ്ധ​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ന്‍ഡിപി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ എം​പ്ളോ​യീസ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സി​വി​ൽ സ​ർ​വീ​സ് ഓ​റി​യ​ന്‍റേ​ഷ​ൻ കോ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ച​ർ​ച്ച മു​ഴു​വ​ൻ ഇ​ന്ന് 80-20ലാ​ണ്. അ​വ​ർ വോ​ട്ട് ബാ​ങ്കാ​യ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രും നി​ശ​ബ്ദ​മാ​ണ്. ആ​ർ.​ശ​ങ്ക​റി​ന് ശേ​ഷം വി​ദ്യാ​ഭ്യാ​സം ക​യ്യ​ട​ക്കി​യ ക്രൈ​സ്ത​വ​രും മു​സ്‌‌ലിം​ങ്ങ​ളും രം​ഗം കൈ​പ്പിടി​യി​ലാ​ക്കി.

ഇ​തു പ​റ​യു​മ്പോ​ള്‍ എ​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ച്ചു. ഈ​ഴ​വ​ർ ക​ര​യാ​ൻ മാ​ത്ര​മ​ല്ല, നേ​ടാ​നും ഒ​ന്നി​ക്ക​ണം.

അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലേ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന് നീ​തി നേ​ടാ​നാ​കൂ​വെ​ന്നും പി​ന്നാ​ക്ക​ക്കാ​രാ​യ​വ​ർ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ൽ വ​ര​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

ശ്രീ​നാ​രാ​യ​ണ പെ​ൻ​ഷ​നേ​ഴ്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി.​ ആ​ർ.​ ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment