കേ​ര​ള​ത്തി​ൽ ബിജെ​പിക്കു പി​ന്നോ​ക്ക​ക്കാ​രോ​ട് ആ​ഭി​മു​ഖ്യ​മി​ല്ല; എന്നാൽ ന​രേ​ന്ദ്ര​മോ​ദി​ക്കു പി​ന്നോ​ക്ക​ക്കാ​രോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ടെ​ന്നും വെ​ള്ളാ​പ്പി​ള്ളി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ ബിജെപി​ക്കു പി​ന്നോ​ക്ക​ക്കാരോ ​ട് ആ​ഭി​മു​ഖ്യ​മി​ല്ലെ​ന്നു എ​സ്എൻ ​ഡിപി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പി​ള്ളി ന​ടേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​സ്എ​ൻഡിപി യോ​ഗം മു​കു​ന്ദ​പു​രം യൂ​ണി​യ​ൻ മെ​റി​റ്റ് ഡേ -2017 ​ആ​ഘോ​ഷ​വും വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നുഅദ്ദേഹം.

എ​ന്നാ​ൽ, ന​രേ​ന്ദ്ര​മോ​ദി​ക്കു പി​ന്നോ​ക്ക​ക്കാ​രോ​ട് ആ​ഭി​മു​ഖ്യ​മു​ണ്ടെ​ന്നും വെ​ള്ളാ​പ്പി​ള്ളി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ൽ എ​ൻഡിഎ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ബിജെപി വ​രി​ല്ലെ​ന്നും വെ​ള്ളാ​പ്പി​ള്ളി പ​റ​ഞ്ഞു.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​റാ​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രഫ. കെ.​യു. അ​രു​ണ​ൻ എംഎ​ൽഎ മു​ഖ്യാ​തി​ഥി​യാ​യി. പി.​കെ. പ്ര​സ​ന്ന​ൻ, എം.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ജീ​വ്കു​മാ​ർ ക​ല്ല​ട, കെ.​കെ. ബി​നു, കെ.​കെ ച​ന്ദ്ര​ൻ, സി.​കെ. യു​ധി, മാ​ല​നി പ്രേം​കു​മാ​ർ, സു​നി​ത മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts