ക​ർ​ഷ​ക​രു​ടെ മി​ത്രങ്ങൾ വഴിയിൽ അവശനിലയിൽ; വനംവകുപ്പെത്തി മൂ​ന്ന് വെ​ള്ളി മൂ​ങ്ങ​ക​ളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി


കൊല്ലങ്കോട്: അ​വ​ശ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൂ​ന്നു വെ​ള്ളി​മൂ​ങ്ങ​ക​ളെ ക​രി​പ്പോ​ട്ടു​നി​ന്നും വ​ന്യ ജീ​വി സം​ര​ക്ഷ​ക​ർ ക​ണ്ടെ​ത്തി കൊ​ല്ല​ങ്കോ​ട് വ​നം വ​കു​പ്പ് ഓ​ഫീ​സി​ലെ​ത്തി​ച്ചു.

എ​ലി, പെ​രു​ച്ചാ​ഴി തു​ട​ങ്ങി​യ ക്ഷു​ദ്ര ജീ​വി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു വ​ഹി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ മി​ത്രം എ​ന്ന​റി​യ​പ്പെ​ടു​ന്ന വെ​ള്ളി​മൂ​ങ്ങ​ക​ളെ അ​വ​ശ​നി​ല​യി​ൽ ക​രി​പ്പോ​ട് ജ​ങ്ക്ഷ​നു​സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടു​കൂ​ടി സ​ഹ്യാ​ദ്രി നേ​ച്ച​ർ ക്ല​ബ് സെ​ക്ര​ട്ട​റി ര​തീ​ഷ് ക​രി​പ്പോ​ട് ക​ണ്ടെ​ത്തി

വൈ​ൽ​ഡ് ലൈഫ് പ്രൊ​ട്ട​ക്ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നം വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും പ​രി​ശോ​ധ​ന​യി​ൽ അ​വ​യി​ലൊ​രെ​ണ്ണ​ത്തി​ന് പ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​താ​യി മ​ന​സ്‌​സി​ലാ​ക്കി.

മ​റ്റു ര​ണ്ടെ​ണ്ണം വ​ഴി​യോ​ര​ത്ത് അ​വ​ശ നി​ല​യി​ലാ​യി​രു​ന്നു. മൂ​ന്ന് പ​ക്ഷി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പി​ടി​കൂ​ടി കൊ​ല്ല​ങ്കോ​ട് വ​നം റേ​ഞ്ച് ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ​ണ​നെ ഏ​ൽ​പ്പി​ച്ചു.

പ​ക്ഷി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കി അ​വ്യു​ടെ ആ​വാ​സ മേ​ഖ​ല​യി​ൽ വി​ടു​മെ​ന്ന് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment