വി​സി​റ്റ​ർ ചിത്രീകരണം തു​ട​ങ്ങി

ഉ​ർ​വശി, ന​വ്യാ നാ​യ​ർ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ൽ മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ത്തി.ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റിച്ചു. ​ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ശ​സ്ത ന​ട​ൻ അ​ജു വ​ർ​ഗീ​സ് റി​ലീ​സ് ചെ​യ്തു.

മേ​ജ​ർ ര​വി, ന​വ്യ നാ​യ​ർ, അ​ജു വ​ർ​ഗീ​സ്, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി, സ​ന്ദീ​പ് സേ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.
റി​ലീ​സാ​യ നി​ഗൂ​ഢ​ത​യും ത്രി​ല്ലിം​ഗും നി​റ​ഞ്ഞ ഈ ​ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഔ​റി​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നീ​തു മാ​ത്യു എ​ഴു​തു​ന്നു.

ഇ​എം​കെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​നു മ​ഞ്ജി​ത് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ സം​ഗീ​തം പ​ക​രു​ന്നു.​ എ​ഡി​റ്റിം​ഗ്-നി​ധി​ൻ രാ​ജ് അ​റോ​ൾ, കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-അ​നൂ​പ് ഹോ​ർ​മി​സ്, അ​നി​ൽ ത​മാ​ലം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ട്, മേ​ക്ക​പ്പ്-റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട്-അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, സൗ​ണ്ട് ഡി​സൈ​ൻ-ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, കോ​സ്റ്റ്യൂം-സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജീ​വ് ച​ന്തി​രൂ​ർ, ഫൈ​ന​ൽ മി​ക്സ്-എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-അ​നി​ൽ ഏബ്ര​ഹാം, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ-എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment