അച്ഛന് പോയതിന് ശേഷം പലരും വിളിക്കാറുണ്ട്, കാണണമെന്ന് പറയാറുണ്ട്. പക്ഷേ രണ്ടാഴ്ച കൂടുമ്പോള്‍ ദിലീപേട്ടന്റെ ഒരു ഫോണ്‍വിളി ഉണ്ടാകും, എല്ലാം ഓകെ അല്ലേ എന്ന് ചോദിച്ചു. അച്ഛന്റെ മരണസമയത്ത് വന്ന പലരും തന്നെ പിന്നീട് വീട്ടിലേക്ക് വരികയോ കാണാന്‍ വരികയോ ഉണ്ടായിട്ടില്ല. എപ്പോഴും വിളിച്ച് അമ്മ ഓകെ അല്ലേ, നീ ഓകെ അല്ലേ എന്ന് അന്വേഷിക്കുന്ന ഒരാളാണ് ദിലീപേട്ടൻ.
രണ്ടാഴ്ച മുന്‍പ് എന്നോട് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, അമ്മയെ ഒന്ന് കാണണം എന്ന്. കാവ്യയേയും കൂട്ടി ഞാന്‍ വരുന്നുണ്ട്, നീ അവിടെ ഉണ്ടോ എന്ന് ചോദിച്ചു. അച്ഛന് പോയതിന് ശേഷവും അമ്മയെ കാണാന്‍ അദ്ദേഹം വരാനിരുന്നതാണ്. ഞാന്‍ കാരണം അത് മുടങ്ങിപ്പോയി. ഇപ്പോഴും ആ കരുതലും സ്നേഹവും ഉണ്ട്. അത് എപ്പോഴും ഉണ്ടാകണേ എന്ന് കരുതുന്നു. വിളിച്ചപ്പോള്‍ തന്നെ ഓടി വന്നതിന് നന്ദി. -ധ്യാന്‍ ശ്രീനിവാസൻ
