ഗി​ന്ന​സ് ല​ക്ഷ്യ​മി​ട്ട് വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​നം

മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ മോ​ച​ന​ത്തി​നാ​യി ധീ​ര​ധീ​രം പോ​രാ​ടി​യ വീ​ര​ര​ക്ത​സാ​ക്ഷി​ക​ൾ​ക്കും ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ൾ​ക്കും ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ രാ​പക​ൽ ഭേ​ദ​മി​ല്ലാ​തെ അ​തി​ർ​ത്തി​ക​ളി​ൽ കാ​വ​ൽ നി​ല്ക്കു​ന്ന വീ​ര​ജ​വാ​ന്മാ​ർ​ക്കും കോ​ടി കോ​ടി പ്ര​ണാ​മ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ​രു​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് ഖൗ​മി വീ​ഡി​യോ ഗാ​ന​ത്തി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ ഗ​വ​ർ​ണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ റി​ലീ​സ് ചെ​യ്തു.

അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ഭാ​ര​ത​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്, ഗ്രൂ​പ്പ് എം ​പ്രൊ​ഡ​ക‌്ഷ​ൻ​സ് രാ​ഷ്‌ട്രഭാ​ഷ​യാ​യ ഹി​ന്ദി​യി​ലൊ​രു​ക്കു​ന്ന ഒ​ന്പ​ത് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഖൗ​മി വീ​ഡി​യോ ഗാ​നം 1001 ഗാ​യ​ക​രു​ടെ സ്വ​ര​മാ​ധു​രി​യി​ലൂ​ടെ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

9 പേ​ർ, ഭാ​ര​ത​ത്തി​ന്‍റെ വൈ​വി​ധ്യ സം​സ്കാ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന 90 ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഗാ​ന​ത്തി​നു​ണ്ട ്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ​യും ഗാ​യ​ക​രു​ടെ പ്രാ​തി​നി​ധ്യം ഉ​ണ്ട ായി​രി​ക്കു​ന്ന​താ​ണ്. ഇ​ത്ത​രം സ​വി​ശേ​ഷ​ത​ക​ളു​മാ​യി എ​ത്തു​ന്ന ഖൗ​മി ഗാ​നം ലോ​ക​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. അ​തു​കൊ​ണ്ട ുത​ന്നെ വ​ന്ദേ​ഭാ​ര​ത് ല​ക്ഷ്യ​മി​ടു​ന്ന​ത് ലോ​ക ഗി​ന്ന​സ് നേ​ട്ട​മാ​ണ്.

40 ദി​വ​സം കൊ​ണ്ട് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഉ​ട​ൻ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​ത്തി​ന്‍റെ അ​ണി​യ​റപ്ര​വ​ർ​ത്ത​ക​രെ​ല്ലാം മ​ല​യാ​ളി​ക​ളാ​ണ്.ഗ്രൂ​പ്പ് എം ​പ്രൊ​ഡ​ക‌്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ. കെ, ​ദി​ലീ​പ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വ​ന്ദേ​ഭാ​ര​ത്നി​ർ​മിക്കു​ന്ന​ത്.

ദൃ​ശ്യാ​വി​ഷ്കാ​രം നി​ർ​വഹി​ക്കു​ന്ന​ത് ശെ​ൽ​ഭാ​സ്ക​റാ​ണ്.ബാ​ന​ർ ഗ്രൂ​പ്പ് എം ​പ്രൊ​ഡ​ക‌്ഷ​ൻ​സ്, നി​ർ​മാ​ണം പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ, മോ​ഹ​ന​ൻ. കെ, ​ദി​ലീ​പ് മാ​സ്റ്റ​ർ, സം​വി​ധാ​നം ശെ​ൽ ഭാ​സ്ക്ക​ർ, ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശ്രീ​രാ​ഗം, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഗോ​പി​നാ​ഥ് വ​ന്നേ​രി, ഗാ​ന​ര​ച​ന പ്രൊ​ഫ. ഡോ​ക്ട​ർ മ​നു, സം​ഗീ​തം ബി​ഷോ​യ് അ​നി​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ ഹ​രി വെ​ഞ്ഞാ​റ​മൂ​ട്, സ​ഹ​സം​വി​ധാ​നം ഷൈ​ജു ദേ​വ​ദാ​സ്, ച​മ​യം ഷി​ജു താ​നൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം ബാ​ല​ൻ പു​തു​ക്കു​ടി, ഡി​സൈ​ൻ​സ് അ​നീ​ഷ് ഇ​ൻ ആ​ർ​ട്ട്, സ്റ്റി​ൽ​സ് ഷ​മീ​ർ പ​ട്ട​മ​ട​ക്കാ​വ്, ഗ​താ​ഗ​തം ബി​ജു ത​ളി​ക്കു​ളം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ സു​ന്ദ​ർ​ജി തി​രൂ​ർ, പി​ആ​ർ​ഓ അ​ജ​യ്തു​ണ്ട ത്തി​ൽ.

Related posts

Leave a Comment