നി​ർ​മാ​താ​വി​ന്‍റെ വാ​ശി മൂ​ലം മ​മ്മൂ​ട്ടി​യെ  മാ​റ്റേ​ണ്ടി​വ​ന്നു ! അ​തേ നി​ർ​മാ​താ​വ് പി​ന്നീ​ട് ത​ന്‍റെ ക​രി​യ​റി​ന് വി​ല​ങ്ങു​ത​ടി​യാ​യി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി  തു​ള​സീ​ദാ​സ്


ഒ​രു നി​ർ​മാ​താ​വി​ന്‍റെ വാ​ശി മൂ​ലം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച സി​നി​മ​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കേ​ണ്ടിവ​ന്ന​താ​യി സം​വി​ധാ​യ​ക​ൻ തു​ള​സീ​ദാ​സ്. ഒ​രു അഭി​മു​ഖ​ത്തി​ലാ​ണ് തു​ള​സീ​ദാ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.
അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ എ​ന്ന സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​യാ​യി​രു​ന്നു അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ നി​ർ​മാ​താ​വി​ന്‍റെ ചി​ല പി​ടി​വാ​ശി​ക​ൾ മൂ​ലം മ​മ്മൂ​ട്ടി​യെ ഒ​ഴി​വാ​ക്കി പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കു​ക​യാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യോ​ട് അ​വ​ൻ ചാ​ണ്ടി​യു​ടെ ക​ഥ പ​റ​യു​ക​യും അ​ദ്ദേ​ഹം അ​ത് ചെ​യ്യാ​ൻ സ​മ്മ​തി​ക്കു​ക​യും അ​ഡ്വാ​ൻ​സ് കൊ​ടു​ത്ത​യ​യ്ക്കാ​ൻവ​രെ പ​റ​ഞ്ഞതു​മാ​യി​രു​ന്നു.

അ​ന്ന് മ​മ്മൂ​ട്ടി ബ്ല​സി ചി​ത്രം കാ​ഴ്ച​യി​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു.അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​നി​ൽ മ​മ്മൂ​ട്ടി​യെ ല​ഭി​ച്ചി​രു​ന്നെങ്കി​ൽ അ​ദ്ദേ​ഹ​ത്തെകൊ​ണ്ട് ഡ​ബി​ൾ റോ​ൾ ചെ​യ്യി​ക്കാ​നും ആ​ലോ​ചി​ച്ചി​രു​ന്നു. മ​മ്മൂ​ട്ടി​ക്ക് ഒ​പ്പം സി​നി​മ ചെ​യ്യാ​ൻ ത​ട​സ​മാ​യി​രു​ന്ന അ​തേ നി​ർ​മാ​താ​വ്ത​ന്നെ​യാ​ണ് പി​ന്നീ​ടും ത​ന്‍റെ ക​രി​യ​റി​ന് വി​ല​ങ്ങു​ത​ടി​യാ​യതെ​ന്നും തു​ള​സീ​ദാ​സ് പ​റ​ഞ്ഞു.

2007ലാ​ണ് തു​ള​സീ​ദാ​സി​ന്‍റെ അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൻ റി​ലീ​സി​നെ​ത്തി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ്, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

താ​ന്തോ​ന്നി​യാ​യ മ​ക​നി​ൽനി​ന്ന് അ​ക​ലം പാ​ലി​ക്കു​ന്ന ഒ​ര​പ്പ​നും അ​വ​ർ​ക്കി​ട​യി​ൽ പാ​ല​മാ​യി വ​ർ​ത്തി​ക്കു​ന്ന ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളും ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് അ​വ​ൻ ചാ​ണ്ടി​യു​ടെ മ​ക​ന്‍റെ ക​ഥ. താ​ന്തോ​ന്നി​യാ​യ ത​ട്ടേ​ക്കാ​ട് ചാ​ണ്ടി​യാ​യി വി​ജ​യ​രാ​ഘ​വ​നും മ​ക​ൻ കു​ര്യ​ൻ ചാ​ണ്ടി​യാ​യി പൃ​ഥ്വി​രാ​ജു​മാ​ണ് അ​ഭി​ന​യി​ച്ച​ത്.
– പി​ജി

Related posts

Leave a Comment