അക്കാര്യം ചോദിച്ചപ്പോള്‍ അജിത്ത് നാണിച്ച് ‘തല’ താഴ്ത്തി ! അജിത്തിന് നാണം വന്ന സംഭവം വെളിപ്പെടുത്തി വിദ്യാബാലന്‍

അമിതാഭ് ബച്ചനും തപ്‌സി പന്നുവും തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കാണ് നേര്‍ക്കൊണ്ട പറവൈ. ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ വേഷം തമിഴില്‍ കൈകാര്യം ചെയ്യുന്നത് തല അജിത്താണ്. അജിത്തിന്റെ ഭാര്യയായി എത്തുന്നതാവട്ടെ വിദ്യാ ബാലനാും. വിദ്യ ആദ്യമായി അജിത്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണിത്.

ഈ അവസരത്തില്‍ അജിത്തിനൊപ്പം സ്‌ക്രീനിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് വിദ്യ. അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് വിദ്യ പറയുന്നു. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ സന്തോഷമുള്ള കാര്യമാണ്. എത്ര കുലീനനാണ് അദ്ദേഹം. തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു”- വിദ്യ പറയുന്നു.

കഥ പറയാന്‍ നിര്‍മാതാവ് ബോണി കപൂര്‍ വന്നപ്പോള്‍ തന്നെ ഡേറ്റ് കൊടുക്കുകയായിരുന്നുവെന്ന് വിദ്യ പറയുന്നു. ”സിനിമയിലെ കഥാപാത്രം അത്ര വലുതല്ലെങ്കിലും എനിക്കിത് സ്‌പെഷ്യലാണ്”- വിദ്യ പറഞ്ഞു.  ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

Related posts