എ​ന്‍റെ ശ​രീ​ര​ത്തെ ഞാ​ന്‍ വെ​റു​ത്തി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു​..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വിദ്യ ബാലന്‍

മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച് പി​ന്നീ​ട് ബോ​ളി​വു​ഡ​ല്‍ മു​ന്‍​നി​ര​യി​ലെ​ത്തി​യ താ​ര​സു​ന്ദ​രി​യാ​ണ് വി​ദ്യ ബാ​ല​ന്‍.

ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വി​ദ്യ പ​ല​പ്പോ​ഴും ഇ​ര​യാ​യി​ട്ടു​ണ്ട്. ശ​രീ​ര​പ്ര​കൃ​തി​യു​ടെ പേ​രി​ല്‍ ട്രോ​ളു​ക​ളി​ലൂ​ടെ​യും മ​റ്റും നി​ര​ന്ത​രം പ​രി​ഹാ​സ​ങ്ങ​ളും താ​രം നേ​രി​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്കി​ര​യാ​യി ത​ന്‍റെ ശ​രീ​ര​ത്തെ​പ്പോ​ലും താ​ന്‍ വെ​റു​ത്തി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​പ്പോ​ള്‍ വി​ദ്യ.

​ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍. സി​നി​മ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍നി​ന്നാ​ണ് ഞാ​ന്‍ വ​രു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം മാ​റു​മെ​ന്നു പ​റ​ഞ്ഞുത​രാ​ന്‍ എ​നി​ക്കാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്‍റെ ശരീരഭാ​രം ദേ​ശീ​യ പ്ര​ശ്ന​മാ​യി മാ​റി. ഞാ​നെ​ന്നും ത​ടി​ച്ച പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു.

മാ​റിമ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍റെ ശ​രീ​ര​ഭാ​രം എ​ന്നെ അ​ല​ട്ടാ​ത്ത ഒ​രു ഘ​ട്ട​ത്തി​ലാ​ണ് ഞാ​നി​പ്പോ​ഴെ​ന്ന് എ​നി​ക്കു പ​റ​യാ​നാ​വി​ല്ല.

പ​ക്ഷേ, ഞാ​നേ​റെ മു​ന്നോ​ട്ടുപോ​യി​ക്ക​ഴി​ഞ്ഞു. ജീ​വി​ത​ത്തി​ലു​ട​നീ​ളം ഹോ​ര്‍​മോ​ണ്‍ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

ഏ​റെനാ​ള്‍ എ​ന്‍റെ ശ​രീ​ര​ത്തെ ഞാ​ന്‍ വെ​റു​ത്തു. എ​ന്‍റെ ശ​രീ​ര​മെ​ന്നെ ച​തി​ച്ചെ​ന്ന് ഞാ​ന്‍ ക​രു​തി.

എ​ന്‍റെ ഏ​റ്റ​വും മി​ക​ച്ച രൂ​പ​ത്തെ കാ​ണാ​നു​ള്ള അ​മി​ത​മാ​യ സ​മ്മ​ര്‍​ദ​ത്തി​ലാ​വും പ​ല ദി​വ​സ​ങ്ങ​ളി​ലും. അ​ന്നേ​ര​മെ​ല്ലാം ഞാ​ന്‍ വ​ല്ലാ​തെ ത​ടി​ക്കു​ക​യും ദേ​ഷ്യ​വും നി​രാ​ശ​യും എ​ന്നെ കീ​ഴ​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നുവ​ച്ചാ​ല്‍ ഓ​രോ ദി​വ​സ​വും ഞാ​ന്‍ എ​ന്നെ കു​റ​ച്ചു​കൂ​ടി സ്നേ​ഹി​ക്കാ​നും സ്വീ​ക​രി​ക്കാ​നും തു​ട​ങ്ങി. അ​ങ്ങ​നെ ആ​ളു​ക​ള്‍​ക്ക് ഞാ​ന്‍ കു​റ​ച്ചു​കൂ​ടി സ്വീ​കാ​ര്യ​യാ​യി.

അ​വ​ര്‍ എ​ന്നെ സ്നേ​ഹ​വും അം​ഗീ​കാ​ര​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും കൊ​ണ്ടു മൂ​ടാ​ന്‍ തു​ട​ങ്ങി- വി​ദ്യ ബാ​ല​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment