തല്ലു കൂടി അക്ഷയും വിദ്യയും; മി​ഷ​ൻ മം​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈറല്‍

ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ് ചെ​യ്ത മി​ഷ​ൻ മം​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി വി​ദ്യാ ബാ​ല​ൻ.

ഷൂ​ട്ടി​ംഗി​നി​ടെ പ​ര​സ്പ​രം ത​ല്ലു കൂ​ടു​ന്നെ​ന്ന ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന വി​ഡി​യോ​യി​ൽ, അ​ക്ഷ​യ്‌ കു​മാ​റി​നെ കാ​ലു​മ​ട​ക്കി തൊ​ഴി​ക്കു​ന്ന​തു പോ​ലെ വി​ദ്യ അ​ഭി​ന​യി​ക്കു​ന്ന​തും തൊ​ഴി​യേ​റ്റ് നി​ല​വി​ളി​ക്കു​ന്ന​തു​പോ​ലെ അ​ഭി​ന​യി​ച്ച് അ​ക്ഷ​യ്‌ വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഒ​ടു​വി​ൽ വി​ജ​യ​ശ്രീ​ലാ​ളി​ത​യാ​യി അ​ന്ത​രീ​ക്ഷത്തി​ലേ​ക്ക് ചും​ബ​ന​മെ​റി​യു​ന്ന വി​ദ്യ​യേ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ചൊ​വ്വാ ഗ്ര​ഹ​ത്തി​ലേ​ക്ക് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തി​ൽ പ​ങ്കാ​ളി​ക​ളാ​യ ഐഎ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ഥ​യെ ആ​സ്‌​പ​ദ​മാ​ക്കി നി​ർ​മി​ക്ക​പ്പെ​ട്ട ചി​ത്ര​മാ​യി​രു​ന്നു മി​ഷ​ൻ മം​ഗ​ൾ.

അ​ക്ഷ​യ് കു​മാ​റും വി​ദ്യാ ബാ​ല​നു​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

സോ​നാ​ക്ഷി സി​ൻ​ഹ, നി​ത്യാ മേ​നോ​ൻ, ത​പ്‌​സി പ​ന്നു, കീ​ർ​ത്തി ഗു​ൽ​ഹാ​രി, ഷ​ർ​മാ​ൻ ജോ​ഷി എ​ന്നി​ങ്ങ​നെ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ന്നു. ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ​സ്, ക്യാ​പ് ഓ​ഫ് ഗു​ഡ് ഫി​ലിം​സ്, ഹോ​പ്പ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി നി​ർ​മി​ച്ച മി​ഷ​ൻ മം​ഗ​ളി​ന്‍റെ സം​വി​ധാ​യ​ക​ൻ ന​വാ​ഗ​ത​നാ​യ ജ​ഗ​ൻ ശ​ക്തി​യാ​ണ്.

Related posts

Leave a Comment