തെന്നിന്ത്യൻ താരം സ്വാതി റെഡ്ഢി വിവാഹമോചിതയാകുന്നോ എന്ന സംശയത്തിലാണ് ആരാധകർ. ഇത്തരത്തിലുള്ള ഗോസിപ്പുകളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നു കല്യാണ ഫോട്ടോയടക്കം ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങള്‍ സ്വാതി ഡിലീറ്റ് ചെയ്തതാണ് ഗോസിപ്പുകൾക്കിടയാക്കിയത്. ഗോസിപ്പുകള്‍ പ്രചരിച്ചതോടെ സ്വാതി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ മറുപടിയുമായെത്തിയിരിക്കുകയാണ്.
തന്റെ വ്യക്തി ജീവിതം പൊതു ഇടങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തുകയാണെന്നും അതിനാലാണ് ചിത്രങ്ങള്‍ പിന്‍വലിച്ചതെന്നും താരം പറയുന്നു. ചിത്രങ്ങള്‍ സുരക്ഷിതമായി ആര്‍ക്കെെവ് ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു.
സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് സ്വാതി റെഡ്ഢി. മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പം ആമേൻ, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.
2018 ലായിരുന്നു സ്വാതി റെഡഢിയുടെ വിവാഹം. പൈലറ്റായ വികാസ് വസുവിനെയായിരുന്നു സ്വാതി വിവാഹം ചെയ്തത്.