മുംബൈ ടെസ്റ്റ്; മുരളി വിജയ്ക്ക് സെഞ്ചുറി

murali-vijaiമുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ്ക്ക് സെഞ്ചുറി. കരിയറിലെ എട്ടാമത്തെയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ചുറിയാണ് വിജയ് തികച്ചത്. ഒന്നിനു 146 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്.

111 റണ്‍സുമായി വിജയ്യും 43 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 47 രണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ഇന്ന് ഇന്ത്യ്ക്ക് നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 400 റണ്‍സ് മറികടക്കാന്‍ ഇന്ത്യക്കിനി 170 റണ്‍സ് കൂടി വേണം.

Related posts