സി ​ജോ​സ​ഫ് വി​ജ​യ് എ​ന്ന ഞാ​ൻ…. ആണ്ടവൻ മീതെ ആണയിട്ട് വിജയ്‍യുടെ സത്യപ്രതിജ്ഞ

ചെ​ന്നൈ: സി​നി​മ​യേ​ക്കാ​ൾ മാ​സ്കാ​ട്ടി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി വി​ജ​യ്‍​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ. ആ​ണ്ട​വ​ൻ മീ​തെ ആ​ണ​യി​ട്ടാ​യി​രു​ന്നു വി​ജ​യ്‍​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ. സി ​ജോ​സ​ഫ് വി​ജ​യ് എ​ന്ന ഞാ​ൻ എ​ന്ന് തു​ട​ങ്ങി പേ​പ്പ​റി​ൽ നോ​ക്കാ​തെ സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​യ​ത് കാ​ണി​ക​ൾ​ക്കി​ട​യി​ൽ ആ​വേ​ശം ജ്വ​ലി​പ്പി​ച്ചു. സി​നി​മ​യി​ലെ ത​ന്‍റെ സ്ഥി​രം പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ പോ​ലെ പ​തി​നാ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ എ​ത്തി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

വി​ജ​യ്‌​യ്ക്കൊ​പ്പം മ​റ്റ് ഒ​ൻ​പ​ത് മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​ഡോ‍​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കൊ​പ്പം ആ​ഭ്യ​ന്ത​രം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ വി​ജ​യ് കൈ​വ​ശം വ​യ്ക്കും.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും എ​ത്തി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് നേ​രി​ട്ട് വീ​ക്ഷി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും സു​ഹൃ​ത്ത് തൃ​ഷ​യും എ​ത്തി​യി​രു​ന്നു. 1967-ന് ​ശേ​ഷം ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളാ​യ ഡി​എം​കെ​ക്കും എ​ഐ​എ​ഡി​എം​കെ​ക്കും പു​റ​ത്ത് നി​ന്ന് ത​മി​ഴ്‌​നാ​ട് ഭ​രി​ക്കു​ന്ന ആ​ദ്യ നേ​താ​വാ​യി വി​ജ​യ് മാ​റും.

Related posts

Leave a Comment