തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ താരമായി തൃഷ. നീല പട്ടുസാരിയിൽ അതീവ സുന്ദരിയായാണ് തൃഷ എത്തിയത്. വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് നിര്‍ണായക ചടങ്ങിലേക്ക് തൃഷയുടെ സാനിധ്യം.
വിജയ്യുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കിടയില്‍ തൃഷ– വിജയ് ബന്ധവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിജയ്യും ഭാര്യ സംഗീതയും തമ്മിൽ വേർ പിരിയാനുള്ള കാരണം തൃഷ ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതല്ല കാരണമെന്ന് ഇരുവരുടേയും അടുത്ത വൃത്തങ്ങൾ തള്ളിയിരുന്നു.
അതേസമയം, 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.
