ജ​ന​നാ​യ​ക​ന്‍ മു​ഖ്യ​ൻ ബി​ഗി​ലേ… ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​ത്തി​ലേ​റി വി​ജ​യ്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം മ​റ്റ് ഒ​ൻ​പ​ത് മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​ഡോ‍​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ന്ന​ത്. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ​മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക്കൊ​പ്പം ആ​ഭ്യ​ന്ത​രം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ വി​ജ​യ് കൈ​വ​ശം വ​യ്ക്കും.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും എ​ത്തി​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് നേ​രി​ട്ട് വീ​ക്ഷി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും സു​ഹൃ​ത്ത് തൃ​ഷ​യും എ​ത്തി​യി​രു​ന്നു.

1967-ന് ​ശേ​ഷം ദ്രാ​വി​ഡ പാ​ർ​ട്ടി​ക​ളാ​യ ഡി​എം​കെ​ക്കും എ​ഐ​എ​ഡി​എം​കെ​ക്കും പു​റ​ത്ത് നി​ന്ന് ത​മി​ഴ്‌​നാ​ട് ഭ​രി​ക്കു​ന്ന ആ​ദ്യ നേ​താ​വാ​യി വി​ജ​യ് മാ​റും.

Related posts

Leave a Comment