ആഡംബര കാറുകളില്‍ കറക്കം; മുദ്ര ലോണ്‍ അനുവദിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് യുവതിയില്‍നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍; സിനിമാ-സീരിയല്‍ താരം പിടിയില്‍

മൂ​വാ​റ്റു​പു​ഴ: മു​ദ്ര ലോ​ണ്‍ അ​നു​വ​ദി​പ്പി​ച്ചു ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് യു​വ​തി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത സി​നി​മാ-​സീ​രി​യ​ൽ താ​രം പി​ടി​യി​ൽ. തൃ​ശൂ​ർ കൈ​പ്പ​റ​ന്പ് മു​ണ്ടൂ​ർ സ്വ​ദേ​ശി വി​ജൊ പി. ​ജോ​ണ്‍​സ(33)​നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി കെ. ​ബി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. സൗ​ത്ത് മാ​റാ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് 10,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും സി​നി​മ​യി​ലും സൂ​പ്പ​ർ താ​ര​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ച്ചു വ​ന്നി​രു​ന്ന ഇ​യാ​ൾ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം ലോ​ണ്‍ വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ആ​ഡം​ബ​ര കാ​റു​ക​ളി​ൽ ക​റ​ങ്ങി ന​ട​ന്ന് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

കേ​സു​ക​ളും വാ​റ​ന്‍റു​മു​ള്ള​തി​നാ​ൽ രാ​ത്രി വൈ​കി എ​ത്തി വീ​ടി​ന്‍റെ ടെ​റ​സി​ൽ കി​ട​ക്കു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തേ​ടി​യെ​ത്തി​യാ​ൽ ര​ക്ഷ​പ്പെ​ടു​ക​യു​മാ​ണ് പ​തി​വ്. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് വീ​ട് വ​ള​ഞ്ഞ​പ്പോ​ൾ വീ​ടി​ന്‍റെ മു​ക​ളി​ൽ​നി​ന്നു സ​മീ​പ​ത്തെ മ​തി​ൽ​വ​ഴി ചാ​ടി അ​ടു​ത്തു​ള്ള പു​ര​യി​ട​ത്തി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് സം​ഘം വ​ള​ഞ്ഞു പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സി​ഐ സി. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Related posts